ബിമൽ ദാസ് ഗുപ്ത 1917 ൽ ബംഗാളിൽ ജനിച്ചു. അനേകം ദേശീയവും അന്തർദേശീയവുമായ പ്രദർശനങ്ങൾ അദ്ദേഹം നടത്തിയിട്ടുണ്ട് . 1952 ൽ ചൈന, ജപ്പാൻ, ഓസ്ട്രേലിയ എന്നിവിടങ്ങളിലും , 1958 ൽ ജർമനിയിലും , പോളണ്ടിലും, 1960 ൽ അഫ്ഘാനിസ്ഥാനിലും ഗൾഫ് നാടുകളിലും അതിനു ശേഷം മറ്റനേകം രാജ്യങ്ങളിലും അദ്ദേഹത്തിന്റെ പ്രദർശനങ്ങൾ നടന്നിട്ടുണ്ട്. ഘടനാപരമായ സൂക്ഷ്മത അദ്ദേഹത്തിനെ രചനകളിൽ കാണാവുന്നതാണ്. രചനയിൽ അനേക കാലത്തെപരിചയം മൂലമുണ്ടായ ഉറച്ച അടിത്തറ അവയിൽ ദൃശ്യമാണ്. ജലച്ചായത്തിലും, എണ്ണച്ചായത്തിലും കാൻവാസിൽ അദ്ദേഹം വരച്ചു. പ്രകൃതി ദൃശ്യങ്ങൾ ചെറുപ്പം മുതലേ ദാസ് ഗുപ്തയെ സ്വാധീനിച്ചു. അത് തന്റെ രചനകളിൽ പ്രതിഫലിക്കുന്നുമുണ്ട്. പ്രകൃതി ദൃശ്യങ്ങൾ വരച്ചു കൊണ്ടാണ് അദേഹം തന്റെ കലാ സപര്യ ആരംഭിച്ചത്. പിന്നീട് അദ്ദേഹം ക്യൂബിസം , നിയോ താന്ത്രിസം എന്നിവയിൽ പരീക്ഷണങ്ങൾ നടത്തി. ഒടുവിൽ ജലച്ചായത്തിലും , അക്രിലിക്കിലും പൂർണ്ണമായ അമൂർത്ത രൂപങ്ങളുടെ രചനയിലേക്കു മാറി.
Details
You are all set!
Your first Culture Weekly will arrive this week.