ലാലു പ്രസാദ് ഷൊ പെയ്ൻടറും , പ്രിന്റ് മേക്കറും ആണ്. കൊൽക്കത്തയിലെ ഗവണ്മെന്റ് കോളേജ് ഓഫ് ആർട്ട് ആൻഡ് ക്രാഫ്റ്റിൽ നിന്നുമാണ് അദ്ദേഹം ലളിത കലാ പഠനം പൂർത്തിയാക്കിയത്. സ്വാതന്ത്ര്യത്തിനു മുൻപുള്ള കമ്പനി സ്‌കൂൾ ഓഫ് ആർട്ട്, പരമ്പരാഗതമായ കാളിഘട്ടിലെയും അജന്ത ഗുഹകളിലെയും ചിത്രങ്ങൾ, രാജസ്ഥാനിലേയും മുഗൾ ശൈലിയിലേയും മിനിയേച്ചറുകൾ , ചുമർചിത്രങ്ങൾ എന്നിവയെല്ലാം അദ്ദേഹത്തിന്റെ രചനകളെ പ്രചോദിപ്പിച്ചു. ബംഗാളി സ്ത്രീ പുരുഷന്മാരുടെ അത്യന്തം ശൈലീബദ്ധമായ ഛായാ ചിത്രങ്ങൾ വരക്കുന്നതിൽ അദ്ദേഹം പ്രശസ്തി നേടി. ഈ ശൈലികളെല്ലാം കലർത്തി, അവിശ്വസനീയമാംവണ്ണം സമഗ്രമായ സമകാലിക ഛായാ ചിത്രങ്ങളാണ് ഷൊ വരയ്ക്കുന്നത്.
You are all set!
Your first Culture Weekly will arrive this week.