മാവേലിക്കരയിൽ 1879 ൽ ജനിച്ച രാമ വർമ്മ , ആർട്ടിസ്റ് രാജ രവി വർമയുടെ രണ്ടാമത്തെ മകനായിരുന്നു. അച്ഛന്റെ കലാ വൈഭവം സിദ്ധിച്ച അദ്ദേഹം, കാൻവാസിൽ എണ്ണ ചായം ഉപയോഗിച്ച് ഛായാ ചിത്രങ്ങൾ വരച്ചു. മുംബെയിലെ ജെ.ജെ.സ്‌കൂൾഓഫ് ആർട്ട്സിൽ പഠിച്ച അദ്ദേഹം കേരളത്തിൽ തിരിച്ചു വന്നതിനു ശേഷം , രാജ രവി വർമ്മ സ്‌കൂൾ ഓഫ് പെയ്ൻറ്റിംഗ് ആരംഭിച്ചു. അതാണ് ഇന്നത്തെ കേരളത്തിലെ പ്രധാനപ്പെട്ട ലളിത കലാ പഠന കേന്ദ്രമായ ആലപ്പുഴയിൽ, മാവേലിക്കരയിൽ ഉള്ള രാജ രവി വർമ്മ കോളേജ് ഓഫ് ഫൈൻ ആർട്ട്സ് . സ്‌കെച്ചുകൾ, ഛായാ ചിത്രങ്ങൾ, ഇതിഹാസങ്ങളിൽ നിന്നുള്ള രംഗങ്ങൾ, പ്രകൃതി ദൃശ്യങ്ങൾ എന്നിവയ്ക്കൊപ്പം തന്റെ ചുറ്റുമുള്ള ജീവിതത്തിലെ സാധാരണ നിമിഷങ്ങൾ എന്നിവയും തന്റെ രചനകൾക്ക് പാത്രമാക്കിയിരുന്നു. രാജ്യത്തെ അനേകം കലാ ശേഖരങ്ങളിൽ അദ്ദേഹത്തിന്റെ രചനകൾ സ്ഥാനം പിടിച്ചിട്ടുണ്ട് . ന്യൂ ഡൽഹിയിലെ പാർലിമെന്റ് മന്ദിരത്തിൽ വയ്ക്കുന്നതിനുള്ള , ജവാഹർലാൽ നെഹ്‌റുവിന്റെയും, സർദാർ വല്ലഭ് ഭായ് പട്ടേലിന്റെയും ഛായാ ചിത്രങ്ങൾ രാമ വർമ്മയാണ് വരച്ചത്.
You are all set!
Your first Culture Weekly will arrive this week.