തിരുവിതാകൂറിലെ അവസാനത്തെ ദർബാർ ആര്ടിസ്റ്റ് ആയിരുന്നു ആർട്ടിസ്റ്റ് സി. നീലകണ്ഠ പിള്ള . രാജ രവി വർമ്മയുടെ ഇളയ സഹോദരിയായ മംഗള ബായ് തമ്പുരാട്ടിയുടെ പുത്രനായ ആര്ടിസ്റ് കെ.ആർ . രവി വർമയുടെ ശിഷ്യനായിരുന്നു അദ്ദേഹം. എണ്ണച്ചായ ചിത്രങ്ങൾ രചിക്കുന്നതിലും, ചരിത്ര പ്രാധാന്യമുള്ള ചിത്രങ്ങൾ വരക്കുന്നതിലും പിള്ളക്കുള്ള പ്രാവീണ്യം, തിരുവിതാംകൂർ സർക്കാരിന്റെ കലാ പരമായ കാര്യങ്ങളിലെ ഉപദേശകനായിരുന്ന ജെ .എഛ് . കസിന്സിന്റെ ശ്രദ്ധയിൽ പെടുകയുണ്ടായി. അദ്ദേഹത്തിന്റെ രചനകൾക്ക് രാജ കുടുംബത്തിലും സാധാരണ ജനങ്ങൾക്കിടയിലും അനേകം ആവശ്യക്കാരുണ്ടായിരുന്നു. "ചരിത്രപരമായ ചിത്രങ്ങൾ" വരാക്കുവാൻ അദ്ദേഹം നിയമിതനായി. ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ചുമർ ചിത്രങ്ങൾ കേടുപാടുകൾ നീക്കി സംരക്ഷിക്കുവാനും അദ്ദേഹത്തെയാണ് ചുമതലപ്പെടുത്തിയത്. പഴവങ്ങാടിയിൽ ശിൽപ്പകല മന്ദിരം ആര്ട്ട് സ്റ്റുഡിയോ അദ്ദേഹമാണ് സ്ഥാപിച്ചത്.
You are all set!
Your first Culture Weekly will arrive this week.