ശുഭപ്രസന്ന ഭട്ടാചാർജി പഠിച്ചത് കൊൽക്കൊത്തയിലെ ഇന്ത്യൻ കോളേജ് ഓഫ് ആർട്ട്സിൽ ആണ്. അദ്ദേഹത്തിന്റെ രചനകൾ ഇന്ത്യയിലും, അമേരിക്ക, ബാംഗ്;ആദേശ്, സിംഗപ്പൂർ , ഫ്രാൻസ്, സ്വിറ്റ്സർലൻഡ്, ജർമ്മനി എന്നീ രാജ്യങ്ങളിലും വ്യാപകമായി പ്രദർശിക്കപ്പെട്ടിട്ടുണ്ട്. വളരെ കൃത്യമായ, സസൂക്ഷ്മം പൂർത്തിയാക്കുന്ന ഒരു ശൈലിയിലാണ് അദ്ദേഹം രചന നടത്തുന്നത്; ഇത് അസാധാരണമായ ഒരു തീവ്രതയാണ് കാഴ്ചവയ്ക്കുന്നത് . കാൻവാസിൽ എണ്ണച്ചായം ഉപയോഗിച്ചും, ചാർക്കോൾ കൊണ്ടും, വിവിധ മാധ്യമങ്ങൾ കലർത്തിയും , വളരെ സുഖകരമായ രീതിയിൽ അദ്ദേഹം രചന നടത്തുന്നു. നഗരവുമായി ബന്ധപെട്ടു രചനകൾ നടത്തുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ തന്റെ ജന്മനാടായ കൊൽക്കത്തയിലെ ഇടവഴികൾ, പക്ഷികൾ, മനുഷ്യർ എന്നിവയെല്ലാമാണ് വിഷയമായി വരുന്നത്. പക്ഷെ അതോടൊപ്പം അദ്ദേഹം ഭാവ ഗാനങ്ങളിൽ ഇടംപിടിച്ച കൃഷ്ണൻ, രാധ, ഗണേശൻ എന്നീ പ്രസിദ്ധ രൂപങ്ങളും വരച്ചിട്ടുണ്ട്. ഇവയെല്ലാം പരിഷ്കൃതമായ ആദര്‍ശവല്‍ക്കരണത്തിന്റെ ആധുനിക ചിത്രീകരണമാണ്.
You are all set!
Your first Culture Weekly will arrive this week.