ഇന്ത്യയിലെ അറിയപ്പെടുന്ന ചിത്രകാരനാണ്, കാളകളുടെയും, കുതിരകളുടെയും ചിത്രങ്ങളിലൂടെ പ്രശസ്തനായ സുനിൽ ദാസ്. കൊൽക്കത്തയിലെ സൊസൈറ്റി ഓഫ് കൺടെംപററി ആർട്ടിസ്റ്സ് എന്ന സംഘടനയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളാണ് സുനിൽ ദാസ്. കുതിരകളുടെയും താൻ സ്പെയിനിൽ കണ്ട കാളകളുടെയും ജീവസ്സുറ്റ ചിത്രങ്ങൾ ചാർക്കോളിൽ വരച്ചത് അദ്ദേഹത്തെ പ്രശസ്തനാക്കി. ആ മൃഗങ്ങളുടെ വേഗത, ശക്തി, ഊർജ്ജം എല്ലാം തന്റെ കുറ്റമറ്റ വരകളിൽ കൂടി അദ്ദേഹം ചിത്രീകരിച്ചു. 2014 ൽ അദ്ദേഹത്തിന് പദ്മ ശ്രീ പുരസ്കാരം നൽകപ്പെട്ടു.
You are all set!
Your first Culture Weekly will arrive this week.