ലോകത്താകമാനം തന്റെ രചനകൾ പ്രദർശിപ്പിച്ചിട്ടുള്ള ഇന്ത്യൻ ചിത്രകാരനാണ് കപു രാജയ്യ . ലളിത കലാ അക്കാദമിയിലൂടെ അദ്ദേത്തിന്റെ ചിത്രങ്ങൾ 1956 ൽ ചെക്കോസ്ലോവാക്കിയ , ഹംഗറി, റുമേനിയ , ബൾഗേറിയ എന്നിവിടങ്ങളിൽ നടന്ന പ്രദർശനങ്ങളിലും , 1972 ൽ ഓസ്‌ട്രേലിയയിലും , 1984 -85 കാലഘട്ടത്തിൽ ഹവാന , ക്യൂബ , മെക്സിക്കോ എന്നിവിടങ്ങളിലും, ലണ്ടൻ, സെയ്‌ഷെൽസ് എന്നീ സ്ഥലങ്ങളിലും പ്രദർശിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നൂതനമായ ശൈലി തെലുങ്കാന ഭാഗത്തെ പ്രതിനിധാനം ചെയ്യുന്നു. ജെമിനി റോയിയുടെ രചനകളിൽ നിന്നും അദ്ദേഹം പ്രചോദനം നേടിയിട്ടുണ്ട്. ഗ്രാമീണ ജീവിതം ചിത്രീകരിക്കുന്നതിൽ അദ്ദേഹം പ്രഗത്ഭനാണ്.
You are all set!
Your first Culture Weekly will arrive this week.