ശാന്തിനികേതനിൽ, രബീന്ദ്രനാഥടാഗോറിന്റെ ആദ്യത്തെ വിദ്യാർത്ഥികളിൽ ഒരാളായിരുന്നു മുകുൾ ചന്ദ്ര ഡേ. ഡ്രൈ പോയിന്റ് എച്ചിങ് എന്ന വിഭാഗത്തിൽ ഇന്ത്യയിലെ ആദ്യത്തെ കലാകാരനായിട്ടാണ് അദ്ദേഹത്തെ കണക്കാക്കുന്നത്. 1916ൽഡേ, പ്രിന്റ്മേക്കിങ് പഠിക്കുവാനായി അമേരിക്കയിലേക്കും ജപ്പാനിലേക്കും യാത്ര ചെയ്‌തു .ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം ഈ യൂറോപ്പ്യൻ മാധ്യമം ഉപയോഗിച്ച് ഇന്ത്യൻ ജീവിതത്തിന്റെയും, ഇന്ത്യക്കാരുടെയും നൂറുകണക്കി ന് ചിത്രങ്ങൾ അദ്ദേഹം രചിച്ചു. പിന്നീട് അദ്ദേഹം കൊൽക്കത്തയിലെ ഗവണ്മെന്റ് കോളേജ് ഓഫ് ആര്ടിലെ ആദ്യത്തെ ഇന്ത്യക്കാരനായ പ്രിൻസിപ്പലായി .
You are all set!
Your first Culture Weekly will arrive this week.