ജയശ്രീ ബർമൻ പാരീസിലാണ് മുദ്രണ കല (പ്രിന്റ് മേക്കിങ്) പഠിച്ചത്. അവരുടെ സൃഷ്ടികൾ ജർമനിയിൽ നടന്ന 1987 ലെ ഇന്റർനാഷണൽ ട്രിനാലെയിലും, ഹോങ് കോങ്ങിലെ ഗാലറി സുമുഖയിലും, അമ്മാനിലെ റോയൽ കൾച്ചറൽ സെന്ററിലുമടക്കം പലയിടത്തും പ്രദർശിപ്പിച്ചിട്ടുണ്ട്. ഉജ്ജ്വലമായ,കടുത്ത വർണ്ണങ്ങളിലുള്ള ജലച്ചായ ചിത്രങ്ങളാണ് ബർമൻ പ്രധാനമായും ചെയ്യുന്നത്. ശക്തരായ സ്ത്രീ കഥാപാത്രങ്ങളും, വിചിത്ര സങ്കര ജന്തുക്കളും ഉൾപ്പെടുന്ന ഇതിഹാസങ്ങളിൽ നിന്നുള്ള രംഗങ്ങൾ ഇവരുടെ രചനകളിൽ കാണാവുന്നതാണ്
You are all set!
Your first Culture Weekly will arrive this week.