എഴുത്തുകാരൻ മനു .എസ് .പിള്ളയുടെ പുതിയ പുസ്തകം, 'ദി കോർട്ടിസാൻ , ദി മഹാത്മാ ആൻഡ് ദി ഇറ്റാലിയൻ ബ്രാഹ്മിൻ ' കൊച്ചിയിൽ വെച്ച് പുറത്തിറക്കിയപ്പോൾ, തന്റെ നർമ്മോക്തിയും, ഇന്ത്യയുടെ അധിനിവേശകാല ചരിത്രത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളും കൊണ്ട് ആസ്വാദകരെ കയ്യിലെടുത്തപ്പോൾ . മനുവുമായി സംസാരിച്ചത് അദ്ദേഹത്തിന്റെ വിവർത്തകയും , സഹകാരിയും ആയ, കവയത്രി പ്രസന്ന വർമ്മയാണ്. അവർ തർജ്ജമ ചെയ്ത മനുവിന്റെ കേന്ദ്ര അക്കാദമി അവാർഡ് നേടിയ ' ദി ഐവറി ത്രോൺ : ക്രോണിക്കിൾസ് ഓഫ് ദി ഹൗസ് ഓഫ് ട്രാവൻകൂർ' ഏറെ നിരൂപക പ്രശംസ നേടി..