1935 ൽ വെസ്റ്റ് ബംഗാളിലെ ശാന്തിനികേതനിലാണ് സനത് കാർ ജനിച്ചത്. 1955 ൽ കൊൽക്കത്തയിലെ ഗവണ്മെന്റ് കോളേജ് ഓഫ് ആർട്സ് ആൻഡ് ക്രാഫ്റ്റ് സിൽനിന്നും പെയ് ന്റിങ്ങിൽ ഡിപ്ലോമ കരസ്ഥമാക്കി. പ്രശസ്തനായ പ്രിന്റ് മേക്കറും , പെയ്ന്ററും ആയിരുന്ന അദ്ദേഹം സൊസൈറ്റി ഓഫ് കോൺടെമ്പററി ആർട്ടിസ്റ്സ് എന്ന സംഘടനയുടെ സ്ഥാപക അംഗവും ആദ്യത്തെ സെക്രട്ടറിയുമായിരുന്നു. ആലോചനാമഗ്നമായ അദ്ദേഹത്തിന്റെ രചനകളിൽ ഒരു സ്വപ്നസമാനമായ ഗുണം കാണപ്പെടുന്നുണ്ട്. അധികവും കടുത്ത വർണ്ണങ്ങളിൽ - നീലലോഹിതം, (mauve)കടും പച്ച , തവിട്ടു നിറങ്ങൾ, ഇളം ചുവപ്പു നിറം, ചാര നിറം - ആണ് അദ്ദേഹം വരച്ചിരുന്നത്. പല തരം മാധ്യമങ്ങൾ ഉപയോഗിച്ച് പരീക്ഷണങ്ങൾ നടത്തിയ ഒരു പ്രിന്റ് മേക്കറും കൂടിയാണ് കാർ. കാർഡ്ബോർഡ് ഇന്റൻഗ്ലിയോ, സൺ മിക്സ് എൻഗ്രേവിങ് എന്നിവയുടെ ഉപജ്ഞാതാവുകൂടിയാണ് അദ്ദേഹം.
You are all set!
Your first Culture Weekly will arrive this week.