പ്രത്യക്ഷമായും സ്ത്രീ പക്ഷത്തു നിന്നുകൊണ്ടുള്ള കലാ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന കലാകാരികളുടെ ഒരു തലമുറയിലെ അംഗമാണ് രേഖ റോഡ്‌വിട്ടിയ. തന്റെ കലാ പ്രവർത്തനത്തെ കുറിച്ച് റോഡ്‌വിട്ടിയ ഇങ്ങിനെയാണ് പറഞ്ഞിട്ടുള്ളത്, " മനുഷ്യന്റെ വിഷമാവസ്ഥ മൂര്‍ത്തീകരിക്കുക എന്ന ഉദ്ദേശത്തോടെ മനുഷ്യ ശരീരത്തെ ഒരു ലൈറ്റ്മോറ്റീഫ് എന്ന പോലെ ഉപയോഗിക്കുവാനാണ് ഞാൻ എന്റെ രചനകളിൽ എന്നും ശ്രമിച്ചട്ടുള്ളത്. കാലക്രമത്തിൽ സ്ത്രീ രൂപത്തിന്റെ ചിത്രീകരണം നടത്തുക എന്നതും ഒരു ബോധപൂർവം നടത്തിയ തിരഞ്ഞെടുപ്പാക്കുവാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. "
ഇന്ത്യ . യു.കെ, യു.എസ്.എ, ബ്രസീൽ , ഇറ്റലി, വെസ്റ്റ് ജർമ്മനി, സ്വിറ്റ്സർലൻഡ്, സ്വീഡൻ, നെതർലൻഡ്‌സ് എന്നിവിടങ്ങളിലെ സ്വകാര്യ, പൊതു ശേഖരങ്ങളിൽ അവരുടെ കൃതികൾ ഉൾപ്പെട്ടിട്ടുണ്ട്.
You are all set!
Your first Culture Weekly will arrive this week.