രാമ വർമ്മയുടെ ഏറ്റവും നല്ല ഛായാചിത്രം സ്വന്തം അച്ഛനായ രാജ രവി വർമ്മയുടേതാണ്. സോഫയുടെ ഒരു വശം ചേർന്ന് ഇരിക്കുന്ന മട്ടിലാണ് അദ്ദേഹത്തെ ചിത്രീകരിച്ചിരിക്കുന്നത്. വലതു കയ്യിൽ വടി (വോക്കിങ് സ്റ്റിക്) പിടിച്ച് , ഇടതു കൈ കുറച്ചു മടക്കി വച്ചിരിക്കുന്നു. തലപ്പാവും കോട്ടും ധരിച്ചിരിക്കുന്നു. അച്ഛന്റെ കലാ വിരുത് പാരമ്പര്യമായി ലഭിച്ച രാമ വർമ്മ കാൻവാസിൽ എണ്ണച്ചായ ഛായാ ചിത്രങ്ങളാണ് വരച്ചിരുന്നത്. ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം ബോംബെയിലെ ജെ ജെ സ്‌കൂൾ ഓഫ് ആർട്സിൽ ചിത്ര രചന പഠിക്കുവാൻ ചേർന്നു . അവിടുത്തെ പഠനം അവസാനിപ്പിച്ച ഉടനെ തന്റെ 40 പെയിന്റിങ്ങുകളുടെ പ്രദർശനം നടത്തി. അതിനു വളരെ നല്ല പ്രതികരണമാണ് ലഭിച്ചത്. ബോംബെയിലെ അന്നത്തെ പ്രധാനപ്പെട്ട ചിത്ര കാരന്മാർ ഈ പ്രദർശനം കണ്ടതിനുശേഷം, രാമവർമ്മ തന്റെ അച്ഛനോടൊപ്പം തന്നെ കഴിവുള്ള ചിത്രകാരനാണെന്നാണ്അഭിപ്രായപ്പെട്ടത്. ഇത്തരം അഭിപ്രായങ്ങൾ രാമ വർമ്മയെ അത്യധികം ആഹ്ളാദിപ്പിച്ചു ; തന്റെ കഴിവുകൾ അധികാരികളെയും സാധാരണക്കാരെയും ആകർഷിച്ചതിലും, മികവിന്റെ മുദ്രയായി അതിനെ അംഗീകരിച്ചതിലും , അക്കാലത്തെ കലയുടെ മാതൃകയായി കണ്ടതിലും അദ്ദേഹം സന്തുഷ്ടനായിരുന്നു.
You are all set!
Your first Culture Weekly will arrive this week.