റെയർ വ്യൂ ' എന്ന് പേരിട്ടിട്ടുള്ള ഒരു ശ്രേണിയിലെ ഒന്നാണ് ഈ രചന .താൻ ഡൽഹിയിൽ കണ്ട് മുട്ടിയ, ഗ്രാമങ്ങളിൽ നിന്നും തൊഴിൽ തേടി വരുന്ന തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങളെക്കുറിച്ചുള്ളതാണ് കൃഷൻ ഖന്നയുടെ ഈ സീരീസ്. ഈ രചനകളിലെ രൂപങ്ങൾ കടുത്ത ചാരയും തവിട്ടും നിറങ്ങളിലാണ് പ്രത്യക്ഷപ്പെടുന്നത്; കഠിനമായി അദ്ധ്വാനിച്ച ഒരു ദിവസത്തിന്റെ അന്ത്യത്തിൽ പൊടി മൂടിയിരിക്കുന്നു ശരീരങ്ങളായി. പേരില്ലാത്ത ഈ മനുഷ്യരെ ട്രക്കുകളുടെ പിറകിലോ അല്ലെങ്കിൽ എവിടെയെങ്കിലും കൂട്ടമായി കുത്തിയിരിക്കുന്നതോ ആയിട്ടാണ് ചിത്രീകരിച്ചിട്ടുള്ളത്; എല്ലായ്‌പോഴും കാണികൾക്കു മുഖം കൊടുക്കാത്ത വിധത്തിൽ.
You are all set!
Your first Culture Weekly will arrive this week.