സുപ്രസിദ്ധ കലാകാരനായ രാജ രവി വർമ്മയുടെ രണ്ടാമത്തെ മകനാണ് രാമ വർമ്മ. കേരളത്തിൽ, മാവേലിക്കരയിലാണ് 1879 ൽ അദ്ദേഹം ജനിച്ചത് . കലയും, സാഹിത്യവും , ചിത്രകലയും പുഷ്ടിപ്പെട്ടുകൊണ്ടിരുന്ന ഒരു കാലഘട്ടത്തിൽ , കലാകാരന്മാരുടെ കുടുംബത്തിൽ ജനിച്ചു വളർന്നത് , ചിത്ര കാരനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ വളർച്ചയെ വളരെ അധികം സഹായിച്ചു. രേഖാചിത്രങ്ങൾ (സ്‌കെച്ചുകൾ ),ഛായാ ചിത്രങ്ങൾ (പോർട്രെയ്റ്റസ് ), ഇതിഹാസങ്ങളെ അവലംബിച്ചുള്ള ചിത്രങ്ങൾ , പ്രകൃതി ദൃശ്യങ്ങൾ എന്നിവക്ക് പുറമെ തനിക്കു ചുറ്റും നടക്കുന്ന സാധാരണ ജീവിതത്തിലെ സംഭവങ്ങളും അദ്ദേഹം ചിത്ര രചനക്ക് വിഷയമാക്കി. തന്റെ രചനകളിൽ തനതായ രൂപങ്ങളും, നിറങ്ങളും ഉപയോഗിച്ചിരുന്നുവെങ്കിലും, ചിലയിടത്ത് തന്റെ അച്ഛന്റെ സ്വാധീനവും കാണപ്പെടുന്നുണ്ട്. ജീവിതവും കലയും ഒരുപോലെ പ്രാധാന്യം അർഹിക്കുന്നതാണെന്നും അവ പരസ്പര പൂരകങ്ങളാണെന്നുമാണ് രാമ വർമ്മ തന്റെ രചന
കളിലൂടെ തെളിയിച്ചത്. സാമൂഹിക , സാംസ്കാരിക മേഖലകളിൽ പൊതു പ്രവർത്തനത്തിൽ അദ്ദേഹം സജീവമായിരുന്നു. 1924 ൽ മാവേലിക്കര മുനിസിപ്പാലിറ്റിയുടെ ചെയർമാനായി രാമ വർമ്മ തിരഞ്ഞെടുക്കപ്പെട്ടു. 1962 ൽ കേരള ലളിത കലാ അക്കാദമിയുടെ ആദ്യത്തെ പ്രസിഡണ്ടായും അദ്ദേഹം സേവനം അനുഷ്‌ഠിച്ചു .
You are all set!
Your first Culture Weekly will arrive this week.