അമൃത ഷെർഗിലിൽ നിന്നുമാണ് ബി. പ്രഭ പ്രചോദനം നേടിയത്. ഗ്രാമീണ സ്ത്രീകളുടെ ജീവിതം അവരെ വേദനിപ്പിച്ചു; സാവധാനത്തിൽ, ആ സ്ത്രീകളായി അവരുടെ രചനകളിലെ പ്രധാനപ്പെട്ട വിഷയം.
എളുപ്പത്തിൽ തിരിച്ചറിയാവുന്ന ശൈലിയിൽ , എണ്ണച്ചായം ഉപയോഗിച്ചാണ് അവർ രചനകൾ നടത്തിയത്. തന്റെ രചനകളിലെ ആലോചനാമഗ്നരായ ഗ്രാമീണ സ്ത്രീകളുടെ ,സുന്ദരമായ, നീണ്ട രൂപങ്ങൾ ആണ് പ്രഭയെ പ്രസിദ്ധയാക്കിയത്. അവയിൽ ഓരോ കാൻവാസിലും ഏതെങ്കിലും ഒരു നിറം മുന്നിട്ടു നില്കുന്നുണ്ടായിരിക്കും. 2008 ൽ ന്യൂ യോർക്കിലെ ഐക്കോൺ ഗ്യാലറിയിൽ നടത്തിയ "വിന്റർ മോഡേൺസ്" എന്നത് പോലുള്ള പ്രദർശനങ്ങളിൽ അവരുടെ രചനകൾ ഉൾപ്പെട്ടിരുന്നു. ഇതിനോടകം അൻപതിലേറെ പ്രദർശനങ്ങൾ ഇന്ത്യക്കകത്തും പുറത്തുമായി അവർ നടത്തിയിട്ടുണ്ട്. ഇന്ത്യയുടെ നാഷണൽ ഗ്യാലറി ഓഫ് മോഡേൺ ആര്ട്ട് ഉൾപ്പെടെ അനേകം ശേഖരങ്ങളിലും അവരുടെ രചനകൾ ഉൾപ്പെട്ടിട്ടുണ്ട്.
You are all set!
Your first Culture Weekly will arrive this week.