അമൃത ഷെർഗില്ലിൽ നിന്നുമാണ് ബി. പ്രഭ പ്രചോദനം നേടിയത്. ഗ്രാമീണ സ്ത്രീകളുടെ ജീവിതം അവരുടെ മനസ്സിനെ വളരെ അധികം സ്പർശിച്ചു. കുറച്ചു കാലത്തിനുള്ളിൽ അവരായി പ്രഭയുടെ ചിത്രങ്ങളിലെ പ്രധാനപ്പെട്ട വിഷയം. സർ.ജെ.ജെ. സ്‌കൂൾ ഓഫ് ആർട്ടിൽ ആണ് പ്രഭ കലാ പരിശീലനം നേടിയത്. എളുപ്പത്തിൽ തിരിച്ചറിയാവുന്ന തന്റെ തനതായ ശൈലിയിൽ വരച്ച അവർ എണ്ണച്ചായം ആണ് കൂടുതലും ഉപയോഗിച്ചത്. . .വ്യാകുലരായ ഗ്രാമീണ സ്ത്രീകളുടെ , ദീർഘ രൂപങ്ങളുടെ രചനയാണ് അവരെ പ്രശസ്തയാക്കിയത്. ഓരോ കാൻവാസ്സിലും പ്രധാനമായും ഒരു നിറം മാത്രമാണ് അവർ ഉപയോഗിച്ചിരുന്നത്. 2008 ൽ ന്യൂ യോർക്കിൽ ഐക്കൺ ഗാലറിയിൽ നടന്ന 'വിൻറെർ മോഡേൺസ് ' എന്ന പ്രദർശനത്തിൽ ഉൾപ്പെടെ അനേകം സ്ഥലങ്ങളിൽ അവരുടെ രചനകൾ പ്രദർശിപ്പിക്കപ്പെട്ടിട്ടുണ്ട്. എൺപതിലധികം പ്രദർശനങ്ങൾ അവർ ഇന്ത്യയിലും വിദേശത്തും സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ നാഷണൽ ഗ്യാലറി ഓഫ് മോഡേൺ ആർട്ട് ഉൾപ്പടെ അനേകം പ്രധാനപ്പെട്ട ശേഖരങ്ങളിലും പ്രഭയുടെ രചനകൾ കാണാം.
You are all set!
Your first Culture Weekly will arrive this week.