ഫ്രാൻസിസ് ന്യൂട്ടൺ സൗസ പ്രോഗ്രസീവ് ആര്ടിസ്റ്റിസ് ഗ്രൂപ്പിന്റെ സ്ഥാപക അംഗങ്ങളിൽ ഒരാളാണ്. വിപ്ലവകാരിയെന്നു മുദ്രകുത്തപ്പെട്ട അദ്ദേഹത്തെ അശ്ലീല ചുമർ ചിത്രങ്ങൾ വരച്ചതിനു സ്‌കൂളിൽ നിന്നും പുറത്താക്കി . ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് ജെ.ജെ.സ്‌കൂൾ ഓഫ് ആർട്ടിൽ നിന്നും അദ്ദേഹത്തെ പുറത്താക്കി.
സൗസയുടെ ചിത്രങ്ങൾ മതം, മനുഷ്യ ബന്ധങ്ങൾ, സമൂഹം എന്നിവയെപ്പറ്റിയുള്ള വിവരണങ്ങളായിരുന്നു. അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ രൂപങ്ങൾ മിക്കപ്പോഴും വികലമായ , ആക്രമസ്വഭാവമുള്ള, ലൈംഗികതയ്ക്ക് പ്രാധാന്യം കൊടുക്കുന്നവയായിരുന്നു. സ്‌പഷ്‌ടമായ രീതിയിൽ എഴുതുവാൻ കഴിവുള്ള എഴുത്തുകാരനായിരുന്നു അദ്ദേഹം. പി.എ ജി യുടെ മാനിഫെസ്റ്റോ അദ്ദേഹമാണ് എഴുതിയത്. 1949 ൽ ലണ്ടനിലേക്ക് താമസം മാറ്റിയതിനു ശേഷം പ്രശംസനീയമായ ലേഖനങ്ങളും അദ്ദേഹം എഴുതി.
You are all set!
Your first Culture Weekly will arrive this week.