ബംഗാൾ സ്‌കൂൾ ഓഫ് ആർട്ടിന്റെ സമകാലിക കലാകാരനായിരുന്നു ഗണേഷ് പൈൻ . 1946ൽ കൊൽക്കത്തയിൽ നടന്ന സാമുദായിക ലഹളകളിൾ നഗരത്തിലെല്ലായിടത്തും കൂടി കിടക്കുന്ന ശവ ശരീരങ്ങളുടെ കാഴ്ച അദ്ദേഹത്തെ വളരെയധികം ബാധിച്ചു. ആ സംഭവത്തിന്റെ വേദന അദ്ദേഹത്തിന്റെ രചനകളിലും നിറഞ്ഞു നിന്നു , അവയിലെല്ലാം മരണം, പൈപിശാചിക രൂപത്തിലുള്ള ജന്തുക്കൾ, വികൃതമാക്കപ്പെട്ട രൂപങ്ങൾ എന്നിവയെല്ലാം ഒരു സ്വപ്നത്തിലെന്നപോലെ കാണപ്പെടുന്നു. ബംഗാൾ സ്‌കൂളിന്റെ സ്വാധീനത്തിൽ അദ്ദേഹം ആദ്യം ജലച്ചായം ഉപയോഗിച്ചാണ് വരച്ചിരുന്നത്, പിന്നീട് ഗുവാശ് , ടെംപെറ എന്നിവയിലേക്ക് മാറി. 1963 ൽ എസ് സി എ യിൽ അംഗമായി ചേർന്നു .
You are all set!
Your first Culture Weekly will arrive this week.