ബംഗാളിൽ ജനിച്ച ഇന്ത്യൻ പെയ്ന്ററും , പ്രിന്റ് മേക്കറും ആണ് ലാലു പ്രസാദ് ഷാ . കൊൽക്കൊത്തയിലെ ഗവണ്മെന്റ് കോളേജ് ഓഫ് ആർട്സ് ആൻഡ് ക്രാഫ്റ്റിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി . ബംഗാളി പുരുഷൻമാരുടെയും, സ്ത്രീകളുടെയും അത്യധികം ശൈലീപരമായ ഛായാ ചിത്രങ്ങൾ ആണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. സൂക്ഷ്മാംശങ്ങൾക്കു പ്രാധാന്യം നൽകുന്ന തന്റെ ഇപ്പോഴത്തെ ഛായാ ചിത്രങ്ങൾക്ക് മുഗൾ, കൊളോണിയൽ കമ്പനി സ്‌കൂൾ എന്നിവയുടെ ശൈലി ആണ് അദ്ദേഹം ഉപയോഗിക്കുന്നത്. 1956 മുതൽ ഷാ ഇന്ത്യയിലും വിദേശത്തും പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ രചനകൾ അനേകം പ്രശസ്ത രാജ്യാന്തരീയ പ്രദര്ശനങ്ങളിലും ഉൾപ്പെട്ടിട്ടുണ്ട്.