Loading

അൺ ടൈറ്റിൽഡ്

മനു പരേഖ്1975

കേരള മ്യൂസിയം

കേരള മ്യൂസിയം
കൊച്ചി, ഇന്ത്യ

1939 ൽ അഹമ്മദാബാദിലാണ് മനു പരേഖ് ജനിച്ചത്. ബോംബയിലെ ജെ ജെ. സ്‌കൂൾ ഓഫ് ആർട്ടിൽ നിന്നും 1962 ൽ അദ്ദേഹം ബിരുദം നേടി. ജലച്ചായ ചിത്രങ്ങളുടെ ഒരു പ്രദർശനത്തോടെയാണ് പരേഖ് തന്റെ കലാ ജീവിതം തുടങ്ങുന്നത്. പിന്നീട് വിവിധ തരത്തിലുള്ള രചനകൾ അദ്ദേഹം നടത്തി. ഇതിൽ സിനിമക്കും നാടകങ്ങൾക്കും ഉള്ള രംഗപടങ്ങളും ഉൾപ്പെട്ടിരുന്നു. ചില സന്ദർഭങ്ങളിൽ നാടകങ്ങളിൽ അഭിനയിക്കുകയും ചെയ്തിരുന്നു. ഹാൻഡ്‌ലൂം ബോർഡ് ഓഫ് ഇന്ത്യയിൽ സേവനമനുഷ്ഠിച്ചപ്പോൾ തദ്ദേശീയരായ കലാകാരന്മാരുടെയും, കൈതൊഴിൽ ചെയ്യുന്നവരുടെയും സൃഷ്ടികൾ വിശദമായി പഠിക്കുന്നതിനുള്ള അവസരം ലഭിച്ചു. പരേഖിന്റെ രചനകളിൽ സ്‌പഷ്‌ടമായ വരകളും നിറങ്ങളുമാണ് കാണപ്പെടുന്നത്. അദ്ദേഹം അമൂർത്തരൂപങ്ങളുടെ ശൈലിയിൽ രചനകൾ നടത്തുവാനാണ് ഇഷ്ടപ്പെട്ടിരുന്നത്. തനിക്കു ചുറ്റുമുള്ള ലോകത്തോട് പ്രതികരിച്ചുകൊണ്ട്, അയഥാര്‍ത്ഥവാദത്തിൽ അധിഷ്ഠിതമായി ,തന്റെ രചനകളെ നൈസര്‍ഗ്ഗികമായ, ജ്യാമിതീയ രൂപങ്ങൾക്കു ചുറ്റും അണിനിരത്തുക
യാണ് അദ്ദേഹം ചെയ്യുന്നത്. രബീന്ദ്രനാഥ് ടാഗോറിന്റെ എക്സ് പ്രെഷനിസ്റ്റിക് ശൈലി അദ്ദേഹത്തെ അത്യധികം സ്വാധീനിച്ചിരുന്നു. ഈ ലോകത്തിൽ മനുഷ്യന്റെ അനുഭവങ്ങളെ കേന്ദ്രീകരിച്ചുള്ളവയായിരുന്നു അദ്ദേഹത്തിന്റെ രചനാ വിഷയങ്ങൾ. പ്രത്യേകിച്ചും ഒരാൾ മറ്റൊരാളിൽ പ്രയോഗിക്കുന്ന അക്രമത്തെ പ്രദർശിപ്പിക്കുന്നവയായിരുന്നു ആ വിഷയങ്ങൾ. ഇന്ത്യയിലെ പലേടത്തും മനു പരേഖിന്റെ രചനകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. മറ്റനേകം പുരസ്കാരങ്ങൾക്കൊപ്പം 1992 ൽ പദ്മ ശ്രീയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Show lessRead more
  • Title: അൺ ടൈറ്റിൽഡ്
  • Creator: മനു പരേഖ്
  • Date Created: 1975
  • Location Created: India
  • Physical Dimensions: 63 x 86 cm
  • Medium: Oil on Canvas
കേരള മ്യൂസിയം

Get the app

Explore museums and play with Art Transfer, Pocket Galleries, Art Selfie, and more

Home
Discover
Play
Nearby
Favorites