കിളിമാനൂർ കൊട്ടാരത്തിലെ കൊച്ചു കൊട്ടാരത്തിൽ , ചിത്രകല അഭ്യസിച്ച മംഗള ബായ് തമ്പുരാട്ടി (1865 - 1954 )പത്തൊമ്പതാം നൂറ്റാണ്ടിൽ സ്വന്തം സ്റ്റുഡിയോ ഉണ്ടായിരുന്ന ആദ്യത്തെ കലാകാരി ആയിരുന്നു. തന്റെ അമ്മാമൻ രാജ രാജ വർമയിൽ നിന്നാണ് അവർ ചിത്രകല പഠിച്ചത്. ജ്യേഷ്‌ഠ സഹോദരനായ രാജ രവി വർമ്മയും അവരുടെ കഴിവിനെ പോഷിപ്പിക്കുവാൻ സഹായിച്ചട്ടുണ്ട്. അതോടൊപ്പം തന്റെ രചനകളെ മെച്ചപ്പെടുത്തുവാൻ ഉള്ള നിർദേശങ്ങൾ നൽകുവാൻ അദ്ദേഹം അവരെ പ്രോത്സാഹിപ്പിക്കാറുണ്ട്.
ഗൃഹജീവിതത്തെ സംബന്ധിക്കുന്നതും , ഭക്തി രസപ്രധാനമായതും ആയ രചനകളാണ് മംഗള ബായ് അധികവും ചെയ്തിട്ടുള്ളത്. അവർ ചെയ്ത സ്ത്രീകളുടെയും കുട്ടികളുടെയും ഛായാചിതങ്ങൾ പ്രസിദ്ധമാണ് . പാശ്ചാത്യ സമ്പ്രദായത്തിലുള്ള ചിത്ര രചനയിൽ, തന്റെ സഹോദരങ്ങളോടൊപ്പം തന്നെ സാമർഥ്യം മംഗള ബായ് തമ്പുരാട്ടിക്കുണ്ടായിരുന്നെ ങ്കിലും, ആ കാലത്തെ സമൂഹ ഘടനയിൽ സ്ത്രീകൾക്ക് കല ഒരു തൊഴിലായി കൊണ്ട് നടക്കുക അസാധ്യമായിരുന്നു. അതുകൊണ്ട് അവർ ചിത്ര രചന ഒരു 'വിനോദ വൃത്തി ' (ഹോബി ) ആയി മാത്രമേ കണ്ടുള്ളു. അതിനാൽ അവരുടെ രചനകൾ അധികം ആരും കണ്ടിട്ടില്ല; സ്വകാര്യ വ്യക്തികളുടെ ശേഖരങ്ങളിൽ മാത്രമേ അവ ഉണ്ടായിരുന്നുള്ളു.
You are all set!
Your first Culture Weekly will arrive this week.