ഇരുപതാം നൂറ്റാണ്ടിന്റെ മധ്യ കാലത്ത് ഉണ്ടായ സാമൂഹിക അത്യാഹിതങ്ങളായ 1943 ലെ ബംഗാൾ ക്ഷാമം , 1946 ലെ കർഷക സമരം എന്നിവയുടെ നേർ സാക്ഷ്യം വഹിക്കുന്നവയാണ് ബംഗാളിൽ നിന്നുള്ള ശില്പിയും പ്രിൻറ് മേക്കറുമായ സോംനാഥ് ഹൊറേയുടെ രചനകൾ. ഈ ദുരന്തങ്ങളിലെ നിസ്സഹായരായ ഇരകളുടെ ശരീരങ്ങളാണ് അദ്ദേഹത്തിന്റെ ശില്പങ്ങളിലും പ്രിന്റുകളിലും കാണപ്പെടുന്നത്. കൊൽക്കത്തയിലെ ഗവണ്മെന്റ് കോളേജ് ഓഫ് ആര്ട്ട് ആൻഡ് ക്രാഫ്റ്റിൽ നിന്നാണ് ലിത്തോഗ്രാഫി, ഇന്റഗ്ലിയോ മുതലായ മുദ്രണത്തിന്റെ വിവിധ വശങ്ങളും , വൈവിധ്യങ്ങളും മനസ്സിലാക്കിയത്.
പദ്മ ഭൂഷൺ ലഭിച്ചിട്ടുള്ള സോംനാഥ് ഹോരെ, ശാന്തിനികേതനത്തിലെ പ്രഗത്ഭനായ അധ്യാപകനായിരുന്നു.
You are all set!
Your first Culture Weekly will arrive this week.