വളരെ ചെറുപ്പത്തിൽ തന്നെ എണ്ണച്ചായ ചിത്രങ്ങൾ വരച്ചുകൊണ്ടാണ് അർപ്പണ കൗർ തൻറെ കലാ ജീവിതം ആരംഭിച്ചത്. 1947 ൽ പടിഞ്ഞാറൻ പാകിസ്താനിൽ നിന്നും വന്നവരായിരുന്നു അവരുടെ കുടുംബക്കാർ. പ്രശസ്തയായ എഴുത്തുകാരിയായിരുന്ന തന്റെ 'അമ്മ, അജീത് കൗറിൽ നിന്നും ആണ് അപർണ്ണ പ്രചോദനം നേടിയത്. കലാകാരി അമൃത ഷേർഗില്ലിൽ നിന്നും അവർ പ്രചോദനം നേടി. ഒൻപതാമത്തെ വയസ്സിൽ ഒന്നാമത്തെ പ്രദർശനം നടത്തി. തനിക്കുചുറ്റും ഉള്ള ആളുകൾ, നടക്കുന്ന സംഭവങ്ങൾ എന്നിവ അവരുടെ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് കാണാം. ഉദാഹരണമായി വൃന്ദാവനത്തിലെ വിധവകൾ , 1984 ലെ സിഖ് കലാപം എന്നിവ . സാമൂഹിക പ്രശ്നങ്ങളിലും, മനുഷ്യരുടെ സംഘർഷങ്ങളിലും ഇവർക്കുള്ള ശ്രദ്ധയാണ് ഇവ വെളിപ്പെടുത്തുന്നത്. പഞ്ചാബിലെ സാഹിത്യവും, തത്വശാസ്ത്രവും അർപ്പണ കൗറിന്റെ കലാപരമായ കാഴ്ചപ്പാടിനെ സ്വാധീനിച്ചിരുന്നു. അവരുടെ വരകളിലും , രചനകളിലും ഇന്ത്യൻ ലഘുചിത്രരചനയുടെ (മിനിയേച്ചർ ) സ്വാധീനം കാണാം. കത്രികകൾ, അളവെടുക്കുന്ന കോലുകൾ, എല്ലുകൾ എന്നിവ ഇടക്കിടെ അവരുടെ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
വിക്ടോറിയ ആൽബർട്ട് മ്യൂസിയം , ന്യൂ യോർക്കിലെ റോക്ക്ഫെല്ലർ ഫൗണ്ടേഷൻ എന്നിവിടങ്ങളിൽ അർപ്പണ കൗറിൻറെ രചനകൾ പ്രദർശിപ്പിച്ചിട്ടുണ്ട്.
You are all set!
Your first Culture Weekly will arrive this week.