ശീർഷകം ബംഗാളിൽ ഇന്ത്യൻ ആധുനികതയുടെ പ്രാരംഭം.

ഉപശീർഷകം അബനീന്ദ്രനാഥ്‌ ടാഗോറിന്റെ ബംഗാൾ സ്‌കൂൾ, ടാഗോറിന്റെ ശാന്തിനികേതൻ എന്നിവയിലൂടെ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ബംഗാൾ, ഇന്ത്യൻ കലയിലെ ആധുനികതയുടെ കേന്ദ്രമായിത്തീർന്നു.

ബംഗാൾ സ്‌കൂൾകേരള മ്യൂസിയം

ബംഗാൾ സ്‌കൂൾ

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, ഇന്ത്യൻ കലയിൽ ആധുനികതയുടെ വികാസത്തിന്റെ കേന്ദ്രമായി ബംഗാൾ മാറി. രണ്ട് പ്രമുഖ കലാസംഘങ്ങൾ വികസിപ്പിച്ചെടുത്തു - ഒരു പ്രസ്ഥാനം രവീന്ദ്രനാഥ ടാഗോറിന്റെ ശാന്തിനികേതൻ, മറ്റൊന്ന് ആർട്ടിസ്റ്റ് അബനീന്ദ്രനാഥ ടാഗോറിന്റെ നേതൃത്വത്തിൽ ബംഗാൾ സ്കൂൾ എന്ന് വിളിക്കപ്പെട്ടു. നിലവിലുള്ള കൊളോണിയൽ കലാപരമായ കൺവെൻഷനുകൾ നിരസിച്ചുകൊണ്ട്, പ്രചോദനത്തിനായി അവർ ഇന്ത്യയുടെ ഭൂതകാലത്തിലേക്ക് തിരിഞ്ഞു. 

പോർട്രൈറ്റ് by അബനീന്ദ്രനാഥ് ടാഗോർകേരള മ്യൂസിയം

അബനീന്ദ്രനാഥ് ടാഗോർ 

ഇന്ത്യയിലെ  ആദ്യത്തെ ആധുനിക കലാ പ്രസ്ഥാനമായ ബംഗാൾ സ്‌കൂൾ സ്ഥാപിച്ചത് കവി രബീന്ദ്രനാഥ് ടാഗോറിന്റെ ഭാഗിനേയൻ ആയ അബനീന്ദ്രനാഥ് ടാഗോർ ആണ് .ഇന്ത്യൻ  കൊളോണിയൽ ആർട്ട് സ്‌കൂളുകളിൽ പഠിപ്പിച്ചിരുന്ന പാശ്ചാത്യ രീതികളോട് യോജിപ്പില്ലാതിരുന്ന അദ്ദേഹം, തനതായ ഇന്ത്യൻ  ശൈലി സൃഷ്ടിക്കുവാൻ ശ്രമിച്ചു. കൊൽക്കത്തയിലെ സർക്കാർ ആര്ട്ട് സ്‌കൂളിലെ പ്രിൻസിൽ ആയിരുന്ന ഇ. ബി.ഹാവെലിന്റെ പിന്തുണയും  അദ്ദേഹത്തിന് ലഭിച്ചു. 

ബംഗാൾ സ്‌കൂൾകേരള മ്യൂസിയം

ചിത്രത്തിൽ കാണുന്നത് അബനീന്ദ്രനാഥ് ടാഗോർ (മുകളിൽ, ഇടത്തുനിന്ന് രണ്ടാമത് ) കൊൽക്കൊത്തയിലെ ഗവണ്മെന്റ് സ്‌കൂൾ ഓഫ് ആർട്ടിലെ ആദ്യ സംഘം വിദ്യാർത്ഥികളോടൊപ്പം

താൻ സ്വന്തമായി രചനകൾ നടത്തുകയും, വിദ്യാർത്ഥികളെ അവരുടെ രചനകൾ നടത്തുവാൻ അനുവദിക്കുകയും ചെയ്തിരുന്ന അദ്ദേഹം, കലാകാരന് അവശ്യം വേണ്ട കഴിവുകളായ വിമർശനാത്മകമായ ചിന്തകളും, അറിവ് നേടുന്നതിനുള്ള ആഗ്രഹവും ,  വികസിപ്പിക്കുന്നതിലാണ് വിശ്വസിച്ചിരുന്നത്. 

‘Bharatmata’ (1905) by Abanindranath TagoreVictoria Memorial Hall, Kolkata

സ്വദേശി പ്രസ്ഥാനം അതിന്റെ ഉച്ചസ്ഥായിയിൽ നിൽക്കുന്ന സമയത്ത് അബനീന്ദ്രനാഥ് ടാഗോർ വരച്ച ഭാരതമാത എന്ന ചിത്രം അദ്ദേഹത്തിന് ' നാഷണലിസ്റ്റ് ' എന്ന സ്ഥാനപ്പേര് നേടിക്കൊടുത്തു. 

ഈ രചനയിൽ ഭാരത മാതാവിനെ സ്വരാജ്യ സ്നേഹത്തിന്റെ ലക്ഷ്യങ്ങൾ ഉയർത്തിപ്പിടിച്ചു നിൽക്കുന്ന ഒരു മഹിളയാ  യിട്ടാണ് കാണിച്ചിട്ടുള്ളത്. തന്റെ നാല് കൈകളിൽ അവർ കതിർ കുലകൾ, വെളുത്ത ഖാദി വസ്ത്രം, ഒരു പുസ്തകം, ഒരു പൂമാല എന്നിവ പിടിച്ചിരിക്കുന്നതായി കാണാം. ഇവ ലൗകികമായ അറിവിനെയും, ആധ്യാത്മിക ബോധത്തെയും ആണ് പ്രതിനിധാനം ചെയ്യുന്നത്. 

ക്ലൗഡ് മെസ്സെൻജർ by ശാരദ ഉകിൽകേരള മ്യൂസിയം

അബനീന്ദ്രനാഥ ടാഗോറിന്റെ ശിഷ്യയായ ശാരദ ഉകി വരച്ച ഈ ചിത്രം, പ്രശസ്ത ഇന്ത്യൻ കവിയായ കാളിദാസന്റെ മേഘദൂത് എന്ന കൃതിയിൽ നിന്നും പ്രചോദനം കൊണ്ട് രചിച്ചതാകാം. അഞ്ചാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട മേഘദൂത്  സംസ്‌കൃതത്തിലുള്ള ഒരു സന്ദേശ കാവ്യമാണ്. ഇന്ത്യയിലെ മഴക്കാലത്തിന്റെ ഭംഗി  അതിൽ വർണ്ണിച്ചിരിക്കുന്നതായി കാണാം. 

ഗെറ്റിങ് റെഡി ഫോർ മീൽസ് (1970) by മുകുൾ ചന്ദ്ര ഡെകേരള മ്യൂസിയം

മുകു ഡേ (1895 - 1989 ) രബീന്ദ്രനാഥ ടാഗോറിന്റെ ആദ്യകാല ശിഷ്യന്മാരിൽ ഒരാളായിരുന്നു. 1916 ൽ തന്നെ ഡേ , അബനീന്ദ്രനാഥ് ടാഗോറിനൊപ്പം ജപ്പാൻ, അമേരിക്ക എന്നിവിടങ്ങൾ സന്ദർശിച്ച് പ്രിന്റ് മേക്കിങ്ങ് അഭ്യസിച്ചു. ഡ്രൈ പോയിന്റ്റ് എച്ചിങ്ങ് എന്ന വിദ്യ ഇന്ത്യയിൽ ആദ്യമായി ഉപയോഗിച്ചത് അദ്ദേഹമാണ്. 

അൺ ടൈറ്റിൽഡ് by മുകുൾ ചന്ദ്ര ഡെകേരള മ്യൂസിയം

ഇന്ത്യയിൽ  തിരിച്ചെത്തിയ ശേഷം ഈ യൂറോപ്യൻ മാധ്യമം ഉപയോഗിച്ച് ഇന്ത്യയിലെ ജീവിത്തിന്റെ നൂറു കണക്കിന് രൂപങ്ങൾ അദ്ദേഹം സൃഷ്ടിച്ചു . ബംഗാളിലെ പുഴകളുമായി  ബന്ധപ്പെട്ട കാഴ്ചകൾ, കൊൽക്കൊത്തയിലെ ചന്തകൾ , ബിർഭും ജില്ലയിലെ  ഗ്രാമീണ ജീവിതം എന്നിവയായിരുന്നു അദ്ദേഹം കൈകാര്യം ചെയ്ത വിഷയങ്ങൾ. 

ബംഗാൾ സ്‌കൂൾകേരള മ്യൂസിയം

അതേ ചിത്രത്തിൽ  ശാന്തി നികേതനിലെ ഏറ്റവും സ്വാധീനശക്തിയുള്ള അദ്ധ്യാപകരിൽ ഒരാളായിരുന്ന നന്ദലാൽ ബോസിനെയും ( രണ്ടാമത്തെ വരിയിൽ  പ്രതിമയുടെ ഇടത്തു ഭാഗത്ത് ) അസിത് ഹാൽഡർ, (ഒന്നാമത്തെ വരിയിൽ ഇടത്തുനിന്നും രണ്ടാമത് ) ക്ഷിന്ദ്രനാഥ് മജ്ഞുന്ദർ (ഒന്നാമത്തെ വരിയിൽ വലത്തേ അറ്റം ) എന്നിവരെയും കാണാം.

അൺ ടൈറ്റിൽഡ് (1955) by നന്ദലാൽ ബോസ്കേരള മ്യൂസിയം

1919 ൽ നന്ദലാൽ ബോസ് ടാഗോറിന്റെ ശാന്തിനികേതനിൽ  വിശ്വഭാരതി യൂണിവേഴ്സിറ്റിയുടെ ഫൈൻ ആർട്ട്സ് വിഭാഗത്തിന്റെ തലവനായിരുന്നു. അവിടെ വിദ്യാർത്ഥികൾ അദ്ധ്യാപകരുമായി ഒത്തുചേർന്നാണ് പ്രവർത്തിച്ചിരുന്നത്. ശാന്തി നികേതനിലെ കലാകാരന്മാർ  ആയ രാം കിങ്കർ ബൈജ്, ബി.ബി.മുഖർജി മുതലായവർ  സാധാരണ ജനങ്ങളെയും, ഗ്രാമീണ ജീവിതത്തെയും അധികരിച്ച് രചനകൾ നടത്തി.  

ശാന്തിനികേതൻകേരള മ്യൂസിയം

ശാന്തിനികേതൻ 

സ്വതന്ത്രമായ ആവിഷ്കരണം എന്ന ഉദ്ദേശം മുന്നിൽ വെച്ചുകൊണ്ട് ശാന്തിനികേതനിലെ പാഠ്യ പദ്ധതി തയ്യാറാക്കിയത് നന്ദലാൽ ബോസ് ആയിരുന്നു. തീയതി രേഖപ്പെടുത്താത്ത ഈ ചിത്രത്തിൽ, ശാന്തി നികേതനിലെ മൂന്ന് പ്രധാനപ്പെട്ട അദ്ധ്യാപകരെ കാണാം.  - ബിനോദ് ബിഹാരി മുഖർജി ( രണ്ടാമത്തെ വരിയിൽ ഇടതു നിന്നും രണ്ടാമത് ) നന്ദലാൽ ബോസ് (  ആദ്യത്തെ വരിയിൽ, നടുവിൽ ) റാം കിങ്കർ ബൈജ് (ആദ്യത്തെ വരിയിൽ വലത്തെ അറ്റം)

അൺ ടൈറ്റിൽഡ് (1955) by നന്ദലാൽ ബോസ്കേരള മ്യൂസിയം

വിദ്യാർത്ഥിയായിരുക്കുമ്പോൾ, 1909 ൽ നന്ദ ലാൽ ബോസ് അജന്ത, എല്ലോറ ഗുഹകൾ സന്ദർശിച്ചിരുന്നു. ചരിത്ര പ്രസിദ്ധമായ ആ ഗുഹകളുടെ അളക്കാനാവാത്ത ഭംഗി അദ്ദേഹത്തിൽ അനശ്വരമായ സ്വാധീനമാണ് ചെലുത്തിയത്. ഈ പ്രാചീന ഗുഹകൾ തന്റെ കലാ ജീവിതത്തിലുടനീളം അദ്ദേഹത്തെ പ്രചോദിപ്പിച്ചുകൊണ്ടിരുന്നു. കേരള മ്യൂസിയത്തിലെ ശേഖരത്തിൽ  ഉള്ള  ഈ ചിത്രം  രണ്ടാം നമ്പർ അജന്ത ഗുഹയിലെ  ഒരു ചുവർ ചിത്രത്തിന്റെ പഠനമാണ്. ബുദ്ധന്റെ 'അമ്മ മായയെ ആണ്  അതിൽ ചിത്രീകരിച്ചിരിക്കുന്നത്. 

അജന്ത ഗുഹ നമ്പർ.02

ഈ ചുവർ ചിത്രത്തിൽ സർവാഭരണ വിഭൂഷിതയായ മായ ഒരു തൂണിൽ ചാരിനിൽക്കുന്നത് കാണാം. അവരുടെ ആഭരണങ്ങളും അംഗവിന്യാസവും നന്ദലാൽ വളരെ സൂക്ഷ്മമായി ചെയ്തിട്ടുള്ളതുകൊണ്ടാണ്  അടുത്ത കാലത്ത് ഈ രചന തിരിച്ചറിയാൻ സാധിച്ചത്. 
ലഭിച്ചത്  : ആർക്കിയോളോജിക്കൽ സർവ്വേ ഓഫ് ഇന്ത്യ 

അൺ ടൈറ്റിൽഡ് by ബിനോദ് ബിഹാരി മുഖർജികേരള മ്യൂസിയം

ബിനോദ് ബിഹാരി മുഖർജി വിദ്യാർത്ഥിയായി ശാന്തിനികേതനിൽ വന്നു;പിന്നീട് അവിടെ തന്നെ വിദ്യാർത്ഥികളിൽ സ്വാധീനം ചെലുത്താൻ കഴിവുള്ള അദ്ധ്യാപകനായി. ബഹുമുഖപ്രതിഭയായ ആ കലാകാരൻ , പേന്റിങ്ങ്  , കാലിഗ്രാഫി , ചുവർ ചിത്രങ്ങൾ എന്ന് തുടങ്ങിയ വിവിധ രീതികളും മാധ്യമങ്ങളും ഉപയോഗിച്ച് രചനകൾ നിർവഹിച്ചു. 

അൺ ടൈറ്റിൽഡ് by ബിനോദ് ബിഹാരി മുഖർജികേരള മ്യൂസിയം

ശക്തവും ചലനാത്മകവുമായ വരകൾ അദ്ദേഹത്തിന്റെ രചനകളുടെ ലക്ഷണമാണ്. ശാന്തിനികേതനിൽ ഉള്ള അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ രചനയായ, മധ്യകാല ഘട്ടത്തിലെ ഇന്ത്യൻ വിശുദ്ധന്മാരുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള,   ഈ ബൃഹത്തായ ചുവർ ചിത്രം വരച്ചത് 1956 ൽ അദ്ദേഹത്തിന്റെ കാഴ്ചശക്തി നഷ്ട്ടപ്പെട്ടതിനു ശേഷമാണ്. ഇതിനു ശേഷവും അ ദ്ദേഹം തന്റെ രചനകൾ തുടർന്നു , പക്ഷെ കൂടുതൽ സ്പർശനക്ഷമമായ മാധ്യമങ്ങളായ കൊളാഷ്, പ്രിന്റ് മേക്കിങ്ങ് എന്നിവയാണ്  ഉപയോഗിച്ചത്. 

മെമോർ (റീ വിസിറ്റ് ) ബൈ മുരളി ചീരോത് അറ്റ് കേരള മ്യൂസിയം - പാർട്ട് 1കേരള മ്യൂസിയം

1990 കളുടെ തുടക്കത്തിൽ ശാന്തി  നികേതനിൽ വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് മുരളി ചീരോത് കേരള മ്യൂസിയം സ്ഥാപകനായ മാധവൻ നായരെ കലാസൃഷ്ടികൾ ശേഖരിക്കുവാൻ സഹായിച്ചു തുടങ്ങിയത്. കേരള മ്യൂസിയത്തിൽ ഉള്ള ബിനോദ് ബിഹാരി മുഖർജിയുടെ രചനകളെ കുറിച്ച് അദ്ദേഹം പറയുന്നത് കേൾക്കാം.

അൺ ടൈറ്റിൽഡ് by റാംകിങ്കർ ബൈജ്കേരള മ്യൂസിയം

ആധുനിക ഇന്ത്യൻ ശില്പികളിൽ പ്രഥമഗണനീയരിൽ ഒരാളാണ് രാംകിങ്കർ ബൈജ്. ജീവിതത്തിന്റെ അധിക കാലവും അദ്ദേഹം ശാന്തിനികേതനിൽ പഠിപ്പിക്കുകയും പണിയെടുക്കുകയും ചെയ്തു. വലുപ്പം കൂടിയ രൂപങ്ങളുടെ ശില്പങ്ങൾ ആണ് അദ്ദേഹത്തിന്റെ കൃതികളിൽ പ്രശസ്തമായത്. ശാന്തിനികേതനിലെ കലാകാരൻമാർ    എല്ലാം തന്നെ സാന്താൾ വംശജരുടെ പ്രസരിപ്പിനേയും  , പ്രതിരോധശേഷിയേയും ആദരവോടെ കാണുന്നവരാണ്. അതുപോലെ അദ്ദേഹവും ആ വംശജരിൽ നിന്നും ഉത്തേജനം നേടിയാണ് തന്റെ രൂപങ്ങൾ ഉണ്ടാക്കിയത്.

ദി ബേർഡ് by മാധവ മേനോൻകേരള മ്യൂസിയം

കേരളത്തിൽ നിന്നും ആദ്യമായി ശാന്തി നികേതനിൽ  എത്തി കലാ പരിശീലനം നേടിയവരിൽ ഒരാളായിരുന്നു മാധവ മേനോൻ . ഇന്ത്യൻ കലയിൽ ആധുനികത കലരുന്നതിനു തീർത്തും എതിരായിരുന്ന അദ്ദേഹം, താൻ വിദ്യാർത്ഥിയായിരുന്നപ്പോൾ ഉണ്ടാക്കി എടുത്ത പൗരസ്ത്യ ശൈലിയിൽ തന്നെ ഉറച്ചു നിന്നു.

ബേർഡ്‌സ് by മാധവ മേനോൻകേരള മ്യൂസിയം

പ്രകൃതിയെ സ്നേഹിച്ച മേനോൻ സാധാരണയായി ജലച്ചായത്തിൽ പൂക്കൾ , ജന്തുക്കൾ, മരങ്ങൾ എന്നിവയാണ് വരച്ചിരുന്നത്. പക്ഷി നിരീക്ഷണത്തിൽ തല്പരനായിരുന്ന അദ്ദേഹം കേരളത്തിൽ സാധാരണ കാണപ്പെടുന്ന പക്ഷികളുടെ വിശദമായ ചിത്രങ്ങൾ  വരച്ചിട്ടുണ്ട്. 

അൺ ടൈറ്റിൽഡ് by ജാമിനി റോയ്കേരള മ്യൂസിയം

ജമിനി റോയ്

ഇന്ത്യയിലെ മൗലിക  ആധുനിക  കലാകാരന്മാരിൽ ഒരാളായിട്ടാണ് ജമിനി റോയ് അംഗീകരിക്കപ്പട്ടിട്ടുള്ളത്. കൊൽക്കൊത്തയിലെ ഗവണ്മെൻറ് സ്‌കൂൾ ഓഫ് ആർട്ടിൽ ആണ് അദ്ദേഹം പരിശീലനം നേടിയത്. 1920 കളിലെ ദേശീയ വാദത്തിനു പ്രാധാന്യം നൽകിയ കാലഘട്ടത്തിൽ റോയ് ഇന്ത്യയുടെ തനതായ കലാ ശൈലിക്കായി തിരച്ചിൽ തുടങ്ങി. ആ അന്വേഷണം അദ്ദേഹത്തെ എത്തിച്ചത് കാളിഘട്  നാടോടി കലാ പാരമ്പര്യത്തിലേക്കാണ്. അതിലൂടെ ഗ്രാമീണ ബംഗാളിലെ കലയായ 'പട്‌വ' ചുരു ചിത്രണത്തിലെത്തിച്ചേർന്നു.   

ചുരുങ്ങിയ വരകൾ കൊണ്ട് നിർമ്മിക്കപ്പെടുന്ന അദ്ദേഹത്തിന്റെ സ്ത്രീ ഛായാ ചിത്രങ്ങൾ ശ്രദ്ധയാകർഷിക്കുന്നവയാണ് ; അതെ സമയം  സ്വകാര്യവുമാണ്. അദ്ദേഹം വരച്ച,   നീണ്ടു ഇടുങ്ങിയ കണ്ണുകളുള്ള , വികാരരഹിതമായ മുഖഭാവത്തോടെയുള്ള സ്ത്രീ രൂപങ്ങൾ കാഴ്ചക്കാരുടെ ശദ്ധ ആകർഷിക്കും; വളരെ അടുത്ത, വ്യക്തിപരമായ ഒരു കണ്ടുമുട്ടൽ ഉണ്ടായ അനുഭവം അവരുടെ മനസ്സുകളിൽ തീർക്കുകയും ചെയ്യും. വീതി കുറഞ്ഞ, ദീർഘ രൂപത്തിലുള്ള ചട്ടക്കൂടിൽ ഒരുക്കുന്ന ആ ചിത്രങ്ങൾ  സുന്ദരമായ ആ രൂപങ്ങളെ ഉൾക്കൊള്ളാൻ അപര്യാപ്തമോ എന്ന് തോന്നിപ്പിക്കും. 

അൺ ടൈറ്റിൽഡ് by ജാമിനി റോയ്കേരള മ്യൂസിയം

തന്റേതായ രീതിയിൽ, കട്ടിയുള്ള, സമ്പൂർണ്ണമായ വരകളിൽ കൂടിയാണ് റോയ് തന്റെ ശ്രദ്ധേയമായ എന്നാൽ ലളിതമെന്ന തോന്നൽ ഉളവാക്കുന്ന രചനകൾ നടത്തിയത്. 

അൺ ടൈറ്റിൽഡ് by ജാമിനി റോയ്കേരള മ്യൂസിയം

ഇതിഹാസ കഥകൾ , ബംഗാളി സ്ത്രീകൾ, ഗ്രാമീണ ജീവിതം എന്നിവയാണ് റോയ് തൻറെ രചനകളിൽ ഉൾക്കൊള്ളിക്കുന്ന  പ്രധാനമായ പ്രമേയങ്ങൾ . 

അൺ ടൈറ്റിൽഡ് by ജാമിനി റോയ്കേരള മ്യൂസിയം

ഈ ചിത്രത്തിൽ ശിവനും പാർവതിയും തങ്ങളുടെ വാഹനങ്ങളായ നന്തിയുടെയും, ഗോൺ (GDON)  എന്ന പുലിയെപ്പോലുള്ള സിംഹത്തിന്റെയും കൂടെ കാണാം. ശിശു പ്രായത്തിലുള്ള ഗണേശൻ തന്റെ അമ്മയുടെ മടിയിൽ ഇരിക്കുന്നുണ്ട്. 

അൺ ടൈറ്റിൽഡ് by ജാമിനി റോയ്കേരള മ്യൂസിയം

തനതായ ഇന്ത്യൻ ശൈലിയിലേക്കുള്ള മാറ്റത്തിനൊപ്പം എണ്ണ ചായം ഉപേക്ഷിച്ച് പ്രകൃതിദത്തമായ നിറങ്ങൾ ഉപയോഗിക്കുവാനും റോയ് ആരംഭിച്ചു. കളിമണ്ണ്, നീലം , രസത്തിന്റെ പൊടി  (മെർക്കുറി ) എന്നിങ്ങനെ തദ്ദേശീയമായി ലഭ്യമാകുന്ന അസംസ്‌കൃത വസ്തുക്കൾ ഉപയോഗിച്ചാണ് അദ്ദേഹം ചായങ്ങൾ  ഉണ്ടാക്കിയത്. സചേതനമായ , ജൈവ വസ്തുക്കളായ തുണി, പന നാര് കൊണ്ടുള്ള പായകൾ, കുമ്മായം പൂശിയ മരപ്പലക എന്നിവയെല്ലാം തന്റെ രചനകൾക്കുള്ള മാധ്യമങ്ങളായി അദ്ദേഹം ഉപയോഗിച്ചു

തനതായ ഇന്ത്യൻ ശൈലിയിലേക്കുള്ള മാറ്റത്തിനൊപ്പം എണ്ണ ചായം ഉപേക്ഷിച്ച് പ്രകൃതിദത്തമായ നിറങ്ങൾ ഉപയോഗിക്കുവാനും റോയ് ആരംഭിച്ചു. കളിമണ്ണ്, നീലം , രസത്തിന്റെ പൊടി  (മെർക്കുറി ) എന്നിങ്ങനെ തദ്ദേശീയമായി ലഭ്യമാകുന്ന അസംസ്‌കൃത വസ്തുക്കൾ ഉപയോഗിച്ചാണ് അദ്ദേഹം ചായങ്ങൾ  ഉണ്ടാക്കിയത്. സചേതനമായ , ജൈവ വസ്തുക്കളായ തുണി, പന നാര് കൊണ്ടുള്ള പായകൾ, കുമ്മായം പൂശിയ മരപ്പലക എന്നിവയെല്ലാം തന്റെ രചനകൾക്കുള്ള മാധ്യമങ്ങളായി അദ്ദേഹം ഉപയോഗിച്ചു

Credits: Story

എക്സിബിറ്റ് ക്യൂറേറ്റർ  : 
ഗോപിക കൃഷ്ണൻ.

കണ്ടൻറ് എഡിറ്റർമാർ : 

അരുന്ധതി നായർ
അദിതി നായർ

ജ്യോതി എൽസ ജോർജ്ജ്
ഗോപിക കൃഷ്ണൻ

മലയാളത്തിലേക്ക് വിവർത്തനം :
ഗീത നായർ  

വീഡിയോ: 
ഓർമ്മക്കുറിപ്പുകൾ (റീവിസിറ്റഡ് ) ആർട്ടിസ്റ്റ് മുരളി ചീരോത്ത് ,  “കളക്റ്റിംഗ് ദി ആർട്ടിസ്റ്റ് : ദി മാധവൻ നായർ കളക്ഷൻ "എന്ന പ്രദർശനത്തിന്റെ ഉത് ഘാടനത്തിനായി തയ്യാറാക്കിയത്. 


 ഈ സംരംഭത്തിന് ടാറ്റ ട്രസ്റ്റിന്റെ സഹായത്തോടെയുള്ള ആർകൈവൽ ആൻഡ് മ്യൂസിയം ഫെല്ലോഷിപ്പ് ഇനീഷിയേറ്റിവിനു കീഴിലുള്ള  'ഇന്ത്യ ഫൗണ്ടേഷൻ ഫോർ ദി ആർട്ട്സ് 'ന്റെ സഹായം ലഭിച്ചു. 

വീഡിയോ റെക്കോർഡിങ്, എഡിറ്റിംഗ് :സൂരജ്, ജോസ് മോഹൻ 


അജന്ത ഗുഹയുടെ 360° വീഡിയോ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കടപ്പാട്.

Credits: All media
The story featured may in some cases have been created by an independent third party and may not always represent the views of the institutions, listed below, who have supplied the content.
Stories from these collections

Interested in Visual arts?

Get updates with your personalized Culture Weekly

You are all set!

Your first Culture Weekly will arrive this week.

Google ആപ്സ്