Loading

അസെൻഷൻ

Arpana Caur1989

കേരള മ്യൂസിയം

കേരള മ്യൂസിയം
കൊച്ചി, ഇന്ത്യ

വളരെ ചെറുപ്പത്തിൽ തന്നെ എണ്ണച്ചായ ചിത്രങ്ങൾ വരച്ചുകൊണ്ടാണ് അർപ്പണ കൗർ തൻറെ കലാ ജീവിതം ആരംഭിച്ചത്. 1947 ൽ പടിഞ്ഞാറൻ പാകിസ്താനിൽ നിന്നും വന്നവരായിരുന്നു അവരുടെ കുടുംബക്കാർ. പ്രശസ്തയായ എഴുത്തുകാരിയായിരുന്ന തന്റെ 'അമ്മ, അജീത് കൗറിൽ നിന്നും ആണ് അപർണ്ണ പ്രചോദനം നേടിയത്. കലാകാരി അമൃത ഷേർഗില്ലിൽ നിന്നും അവർ പ്രചോദനം നേടി. ഒൻപതാമത്തെ വയസ്സിൽ ഒന്നാമത്തെ പ്രദർശനം നടത്തി. തനിക്കുചുറ്റും ഉള്ള ആളുകൾ, നടക്കുന്ന സംഭവങ്ങൾ എന്നിവ അവരുടെ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് കാണാം. ഉദാഹരണമായി വൃന്ദാവനത്തിലെ വിധവകൾ , 1984 ലെ സിഖ് കലാപം എന്നിവ . സാമൂഹിക പ്രശ്നങ്ങളിലും, മനുഷ്യരുടെ സംഘർഷങ്ങളിലും ഇവർക്കുള്ള ശ്രദ്ധയാണ് ഇത് വെളിപ്പെടുത്തുന്നത്.
ഇന്ത്യയുടെ തനതായ ലഘു ചിത്ര രചനാ രീതി (miniature painting) അവരുടെ വരകളെയും സ്വാധീനിച്ചിട്ടുണ്ട്. കത്രികകൾ, അളക്കുന്ന വടികൾ (റൂളേഴ്‌സ് ), എല്ലുകൾ എന്നിവ വീണ്ടും വീണ്ടും തന്റെ രചനകളിൽ വിഷയമായി ഉപയോഗിക്കുന്നുണ്ട്. വിക്ടോറിയ ആൽബർട്ട് മ്യൂസിയം , ന്യൂ യോർക്കിലെ റോക്ക്ഫെല്ലർ ഫൗണ്ടേഷൻ എന്നിവിടങ്ങളിൽ അപർണ കൗറിൻറെ രചനകൾ പ്രദർശിപ്പിച്ചിട്ടുണ്ട്.

Show lessRead more
  • Title: അസെൻഷൻ
  • Creator: അർപ്പണ കൗർ
  • Date Created: 1989
  • Location Created: India
  • Physical Dimensions: 35 x 27 cm
  • Medium: Pen Drawing
കേരള മ്യൂസിയം

Get the app

Explore museums and play with Art Transfer, Pocket Galleries, Art Selfie, and more

Home
Discover
Play
Nearby
Favorites