കൃഷൻ ഖന്ന കലാ പഠനം നടത്തിയത് ലാഹോറിലും ലണ്ടനിലുമായിരുന്നു. വിഭജനകാലത്ത് അദ്ദേഹം ഇന്ത്യയിലേക്ക് മാറി. എന്നിട്ട് ബോംബയിൽ ഒരു ബാങ്കറായിട്ട് ജോലി നോക്കി. 1949 ൽ എം.എഫ്.ഹുസ്സൈൻ ഖന്നയെ അദ്ദേഹത്തിന്റെ രചനകൾ ബോംബയിലെ പ്രോഗ്രസ്സിവ് ആര്ടിസ്റ്സ് ഗ്രൂപ്പിന്റെ പ്രദർശനത്തിൽ വെക്കുവാനായി ക്ഷണിച്ചു .
ദൈനംദിന ജീവിതം,കെട്ടുകഥകൾ, ഓർമ്മകൾ എന്നിവയാണ് തന്റെ രചനക്കായി അദ്ദേഹം ഉപയോഗിക്കുന്നത്. ഇവിടെ കൊടുത്തിരിക്കുന്ന ചിത്രം കുട്ടികൾ പഴങ്ങൾ തിന്നുന്നത് ചിത്രീകരിക്കുന്ന ഒരു ശ്രേണിയിലെ ഒന്നാണ്. ബാല്യകാലത്തെ ലളിതമായ സന്തോഷങ്ങളെ ഓർമ്മിപ്പിക്കുന്നതാണ് ഇത്.