ഷിയാവാക്‌സ് ചവ്‌ഡ ബോംബെയിലെ ജെ.ജെ.സ്‌കൂൾ ഓഫ് ആർട്സിൽ നിന്നും 1930 ൽ ബിരുദം നേടി. ലണ്ടനിലെ സ്ലേഡ് സ്‌കൂളിലും, പാരിസിലും അദ്ദേഹം പഠനം നടത്തി. പാരിസിൽ വച്ച് പിക്കാസോവിനോടൊപ്പം ഡിയാഘേലിഫ് ബാലെയുടെ സെറ്റിനുള്ള ഡിസൈൻ ചെയ്യുന്ന പണിയിൽ ഏർപെടുകയുണ്ടായി. ഊര്‍ജ്ജസ്വലരായ രൂപങ്ങളുടെ ചിത്രണം നടത്തിയ അദ്ദേഹത്തിന് നർത്തകരെ വരക്കുവാൻ പ്രത്യേകം താല്പര്യമുണ്ടായിരുന്നു. ലളിതവും ശക്തവും ആയ വരകളിലൂടെ അവരുടെ ചലനങ്ങളും, ഊർജ്ജസ്വലതയും അവതരിപ്പിക്കുവാൻ അദ്ദേഹത്തിന് കഴിവുണ്ടായിരുന്നു.