കെ.എം.ആദിമൂലം ചെന്നൈയിലെ സ്‌കൂൾ ഓഫ് ആര്ട്ട് ആൻഡ് ക്രാഫ്റ്റിൽ ആണ് പരിശീലനം നേടിയത് . 1970 കളിൽ അദ്ദേഹം മദ്രാസ് ആർട് മൂവ്മെന്റിന്റെ ഭാഗമായിരുന്നു. 1966 ൽ ഡിപ്ലോമ ഇൻ അഡ്വാൻസ്ഡ് പെയിന്റിംഗ് നേടിയശേഷം മഹാത്മാ ഗാന്ധിയുടെ കറുപ്പും വെളുപ്പും നിറങ്ങളിൽ ഉള്ള ചിത്രങ്ങളുടെ ശ്രേണി വരക്കുവാൻ ആരംഭിച്ചു. ഗാന്ധിജിയുടെ ജീവിതത്തിലെ അറുപതു വർഷങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഏകദേശം നൂറു ചിത്രങ്ങൾ അദ്ദേഹം വരച്ചിട്ടുണ്ട്.
രേഖാ ചിത്രങ്ങൾക്കും മാതൃകകളും വരക്കുന്നതിലും അഗ്രഗണ്യനായിരുന്നു അദ്ദേഹം. ഭാവനയുടെ സ്വതന്ത്രമായ ആവിഷ്കാരത്തിനു പ്രാധാന്യം നൽകുന്നവയാണ് അദ്ദേഹത്തിന്റെ കൃതികൾ. 1970 കളിൽ എണ്ണച്ചായ ചിത്രങ്ങൾ വരക്കുവാൻ തുടങ്ങിയപ്പോൾ, ആദിമൂലം അമൂർത്ത രൂപങ്ങളുടെ ശൈലിയിലേക്ക് മാറി .