ചെന്നൈയിലെ സ്‌കൂൾ ഓഫ് ആര്ട്ട് ആൻഡ് ക്രാഫ്റ്റിൽ പരിശീലവും നേടിയ കെ. എം.ആദിമൂലം പ്രഗത്ഭനായ രേഖാ ചിത്രകാരനും (ഡ്രാഫ്റ്സ്മാൻ ) 1970 കളിൽ മദ്രാസ് ആര്ട്ട് മൂവ്മെന്റിന്റെ ഭാഗവുമായിരുന്നു. 1966 ൽ അഡ്വാൻസ്ഡ് പെയ്ൻറ്റിംഗിൽ ഡിപ്ലോമ നേടിയ ശേഷം അദ്ദേഹം മഹാത്മാ ഗാന്ധിയുടെ, കറുപ്പിലും വെളുപ്പിലും ഉള്ള ഛായാ
ചിത്രങ്ങളുടെ ഒരു ശ്രേണി രചിക്കുവാൻ ആരംഭിച്ചു. ഗാന്ധിജിയുടെ ജീവിതത്തിലെ 60 വർഷങ്ങളെ അധികരിച്ച് അദ്ദേഹം ഏകദേശം നൂറു ചിത്രങ്ങളാണ് വരച്ചത്.
ഒരു കലാകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പ്രകടനമാണ് അദ്ദേഹത്തിന്റെ ചിത്രങ്ങൾ. 1970 കളിൽ എണ്ണച്ചായം ഉപയോഗിക്കുവാൻ തുടങ്ങിയപ്പോൾ ആദിമൂലം അമൂർത്ത ചിത്ര രചനാ ശൈലിയിലേക്ക് മാറി.