Loading

എല്യൂസിവ് ലാൻഡ്

സതീഷ് ചന്ദ്ര1992

കേരള മ്യൂസിയം

കേരള മ്യൂസിയം
കൊച്ചി, ഇന്ത്യ

പ്രകൃതിദൃശ്യങ്ങളുടെ ചിത്രണത്തിൽ, അസാമാന്യ പ്രതിഭയുള്ള ഒരു രചയിതാവായിരുന്നു സതീഷ്ചന്ദ്ര. 1963ൽ ലക്‌നോവിലെ കോളേജ് ഓഫ് ആർട്സ് ആൻഡ് ക്രാഫ്റ്റിൽ നിന്നും ലളിതകലാ വിഭാഗത്തിൽ ബിരുദവും, 1964ൽ പ്രകൃതിദൃശ്യം, ജലച്ചായ ചിത്രങ്ങളുടെ രചന എന്നിവയിൽ ബിരുദാനന്തരബിരുദവും കരസ്ഥമാക്കി.
തന്റെ യാത്രകളും, കണ്ടുമുട്ടിയ ആളുകളും അദ്ദേഹത്തെ സ്വാധീനിച്ചിരുന്നു. മരവും കല്ലും ഉപയോഗിച്ച് നിർമ്മിച്ച വീടുകൾ, പല വലുപ്പത്തിലുള്ള മണികൾ തൂക്കിയ ക്ഷേത്രങ്ങൾ, പ്രകൃതിയുടെ അനന്തമായ സൗന്ദര്യം എന്നിവയെല്ലാം അദ്ദേഹത്തിന്റെ സ്കെച്ച്ബുക്കിൽ ഇടംപിടിച്ചു. വര്‍ണ്ണരാജിയുടെ എല്ലാനിറങ്ങളും അദ്ദേഹം ഉപയോഗിച്ചു . അന്തരീക്ഷത്തിലെ സൂക്ഷ്മാംശങ്ങൾ തന്റെ ചിത്രങ്ങളിൽ അദ്ദേഹം അവതരിപ്പിച്ചു.
തനിച്ചും, മറ്റു കലാകാരന്മാരോടൊപ്പവും, അനേകം പ്രദർശനങ്ങൾ, ദേശത്തും വിദേശത്തും ,അദ്ദേഹം നടത്തിയിട്ടുണ്ട്. ഇന്ത്യയിലെയും വിദേശത്തെയും മ്യൂസിയങ്ങളിലും, സ്വകാര്യശേഖരങ്ങളിലും അദ്ദേഹത്തിന്റെ രചനകൾ ഉൾപ്പെട്ടിരിക്കുന്നു.

Show lessRead more
  • Title: എല്യൂസിവ് ലാൻഡ്
  • Creator: സതീഷ് ചന്ദ്ര
  • Date Created: 1992
  • Location Created: India
  • Physical Dimensions: 92 x 106 cm
  • Medium: Oil on Canvas
കേരള മ്യൂസിയം

Get the app

Explore museums and play with Art Transfer, Pocket Galleries, Art Selfie, and more

Home
Discover
Play
Nearby
Favorites