പ്രോഗ്രസ്സിവ് ആര്ടിസ്റ്റ്സ് ഗ്രൂപ്പിന്റെ സ്ഥാപക അംഗവും, ഇന്ത്യയിലെ ഏറ്റവും അറിയപ്പെടുന്ന പ്രതിഭാധനനായ കലാകാരനുമാണ് എം.എഫ്. ഹുസൈൻ എന്നറിയപ്പെടുന്ന മഖ്‌ബൂൽ ഫിദ ഹുസൈൻ. സ്വയം തന്റെ കല അഭ്യസിച്ച അദ്ദേഹം ബോംബെയിലാണ് തന്റെ കലാ ജീവിതം ആരംഭിച്ചത് - സിനിമയുടെ പോസ്റ്ററുകൾ വരയ്ക്കുക , ഫർണീച്ചർ , കളിപ്പാട്ടങ്ങൾ എന്നിവ ഉണ്ടാക്കുക എന്നിവയായിരുന്നു ആദ്യം ചെയ്ത ജോലികൾ. പി എ ജി യിൽ അംഗമായതോടെയാണ് അദ്ദേഹം ഇന്ത്യൻ കലാലോകത്ത് പ്രശസ്തനായത്. അദ്ദേഹം ചെയ്തിട്ടുള്ള കാലാവസ്തുക്കൾ എണ്ണമറ്റതും വൈവിധ്യമാർന്നതുമാണ് . അവയിൽ പെയ്ൻറ്റിംഗുകൾ , പ്രിന്റുകൾ, ഫിലിമുകൾ എന്നിവയെല്ലാം ഉൾപ്പെടുന്നു, തന്റെ ജീവസ്സുറ്റ രചനകളിൽ അദ്ദേഹം ഇന്ത്യയുടേതായ എല്ലാം ആഘോഷിച്ചു; ഇന്ത്യൻ ഇതിഹാസങ്ങൾ, ചരിത്രം , പ്രകൃതി, നഗര പ്രദേശങ്ങൾ എന്നിവയിൽ നിന്നെല്ലാം പ്രചോദനം നേടുകയും ചെയ്തു.
You are all set!
Your first Culture Weekly will arrive this week.