അമൂർത്ത രൂപങ്ങളുടെ പെയിൻന്റർമാരിൽ മുൻപന്തിയിലാണ് ഗണേഷ് ഹലോയി. ഏറ്റവും ചുരുങ്ങിയ വരകൾ കൊണ്ട് പ്രകൃതിദൃശ്യങ്ങൾ വരക്കുന്നതിൽ പ്രശസ്തനാണ് അദ്ദേഹം. ഏതാനും കുത്തുകളും വരകളും കൊണ്ട് നിലവും മരങ്ങളും സൃഷ്ടിക്കാൻ അദ്ദേഹത്തിന് കഴിയും. ബിരുദ പഠനത്തിന് ശേഷം അദ്ദേഹം ആർക്കിയോളോജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ റെസിഡന്റ് ആര്ടിസ്റ് ആയി ജോലിയിൽ പ്രവേശിച്ചു. 1957 മുതൽ 1963 വരെ അദ്ദേഹം അജന്ത ഗുഹകളിൽ ചുമർ ചിത്രങ്ങൾ പകർത്തുന്ന ജോലിയാണ് ചെയ്തിരുന്നത്. 1963 മുതൽ റിട്ടയർ ചെയ്യുന്ന കാലം വരെ ഗവണ്മെന്റ് കോളേജ് ഓഫ് ആര്ട്ട് ആൻഡ് ക്രഫ്റ്റിൽ അധ്യാപകനായിരുന്നു. 1971 മുതൽ അദ്ദേഹം സൊസൈറ്റി ഓഫ് കോൺടെമ്പററി ആര്ടിസ്റ്സ് എന്ന സംഘടനയിൽ അംഗമാണ്.