ബറോഡയിൽ പ്രിന്റ് മേക്കറും അധ്യാപകനുമാണ് വിജയ് ബാഗൊടി. പ്രിന്റ് മേക്കർ എന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള അദ്ദേഹം , ഡ്രൈ പോയിന്റ്, വുഡ് കട്സ് , ലിത്തോഗ്രാഫ് എന്നീ സാങ്കേതിക വിദ്യകൾ പരീക്ഷിച്ചുകൊണ്ടിരിക്കുന്നു. ലക്ഷ്മ ഗൗഡിന്റെ സ്വാധീനത്തിൽ വന്ന ബാഗൊടി, ആദ്യകാലത്ത് ആശകൾ, സ്നേഹം, നിരാശ എന്നിങ്ങനെയുള്ള വിഷയങ്ങളാണ് കൈകാര്യം ചെയ്തത്. പിനീട് താൻ രാജ്യത്ത് കണ്ട സാമൂഹിക, രാഷ്ട്രീയ വിപ്ലവങ്ങൾ തന്റെ രചനാ വിഷയങ്ങളാക്കി.
അനേകം പ്രദര്ശനങ്ങളിൽ പങ്കെടുക്കുകയും, പുരസ്കാരങ്ങളും, സ്കോളര്ഷിപ്പുകളും നേടുകയും ചെയ്തിട്ടുണ്ട്.
You are all set!
Your first Culture Weekly will arrive this week.