കിളിമാനൂർ രാജ കുടുംബവുമായി അടുത്ത ബന്ധമുള്ള ആർട്ടിസ്റ്റ് മാധവ മേനോൻ , പ്രശസ്ത പണ്ഡിതനും, സംഗീതജ്ഞനും, രചയിതാവുമായിരുന്നു.രാജ രവി വർമ്മ യുടെ രീതിയിൽ ജീവസ്സുറ്റ എണ്ണ ചായ ചിത്രങ്ങൾ അദ്ദേഹം വരച്ചു. അദ്ദേഹത്തെ പോലെ തന്നെ സമകാലീകരായിരുന്ന മംഗള ബായ് തമ്പുരാട്ടി, മുകുന്ദൻ തമ്പി, രാമ വർമ്മ, നീലകണ്ഠൻ പിള്ള, ശേഖര വാരിയർ എന്നിവരും രാജ രവി വർമയുടെ രീതി പിന്തുടർന്നവരായിരുന്നു. ശേഖര വാരിയരുടെ അനന്തരവനായിരുന്നു മാധവ വാരിയർ. കിളിമാരൂരിലെ ക്ഷേത്രത്തിൽ സേവനം അനുഷ്‌ഠിച്ചുപോന്ന ഒരു കുടുംബത്തിലെ അംഗങ്ങളായിരുന്നു ഇവർ രണ്ടുപേരും. രാജ രവി വർമയുടെ കുടുംബവുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു എന്നതൊഴിച്ചാൽ ഇവരെ കുറിച്ച് വേറെ . വിവരങ്ങളൊന്നും ലഭ്യമല്ല
You are all set!
Your first Culture Weekly will arrive this week.