പ്രശസ്ത കലാകാരനായ രാജ രവി വർമ്മയുടെ സമകാലീകനായ ശേഖര വാരിയർ, ആ മഹാനായ രചയിതാവിന്റെ ശൈലി തന്നെയാണ് പിന്തുടർന്നത്. അവരുടെ രചനകൾ തമ്മിൽ വളരെ അധികം സാദൃശ്യം കാണാവുന്നതാണ്. ശേഖരാ വാര്യരെക്കുറിച്ച് അധികം വിവരങ്ങളൊന്നും ലഭ്യമല്ല. കിളിമാനൂരിൽ ഒരു പഴയ വാരിയർ കുടുംബത്തിലെ അംഗമായിരുന്നു അദ്ദേഹം. രാജ രവിവർമ്മയുടെ കാലത്തു തന്നെ ജീവിച്ചിരുന്ന ശേഖരാ വാരിയർ, മാധവ വാരിയർ, മുകുന്ദൻ തമ്പി, എന്നിവരാരും കേരളം വിട്ടു പുറത്തു പോയില്ല. അതിനാൽ അവർ രാജ കൊട്ടാരത്തിലെ ചിത്രകാരന്മാരായി മാത്രം നിലകൊണ്ടു.
You are all set!
Your first Culture Weekly will arrive this week.