അമൂർത്ത ചിത്രകലയിൽ പ്രമുഖനായ ഗണേഷ് ഹലോയ് , ഏറ്റവും ചുരുങ്ങിയ വരകൾ കൊണ്ട് പ്രകൃതി ദൃശ്യങ്ങൾ വരക്കുന്നതിൽ പ്രസിദ്ധനാണ് . അതിൽ മരങ്ങളും ഭൂമിയുമെല്ലാം ഏതാനും കുത്തുകളും വരകളും കൊണ്ട് മാത്രം ചിത്രീകരിച്ചിട്ടുണ്ടായിരിക്കും. ബിരുദ പഠനം കഴിഞ്ഞ ശേഷം അദ്ദേഹം ആർക്കിയോളോജിക്കൽ സർവ്വേ ഓഫ് ഇന്ത്യയിൽ റസിഡന്റ് ആർട്ടിസ്റ്റായി ജോലിയിൽ പ്രവേശിച്ചു. 1957 മുതൽ 1963 വരെ അജന്ത ഗുഹകളിലെ ചുമർ ചിത്രങ്ങൾ രേഖപ്പെടുത്തുവാൻ അദ്ദേഹം നിയമിതനായി . 1971 മുതൽ അദ്ദേഹം എസ് സി എ യിൽ അംഗമാണ്.