Loading

മിസോ

ബസു റോയ് ചൗധുരി1987

കേരള മ്യൂസിയം

കേരള മ്യൂസിയം
കൊച്ചി, ഇന്ത്യ

കിഴക്കൻ ബംഗാളിലെ (ഇന്നത്തെ ബംഗ്ലാദേശ് ) ഉൾപുർ എന്ന സ്ഥലത്താണ് ചൗധരി ജനിച്ചത്. കൊൽക്കൊത്തയിലെ ഗവണ്മെന്റ് കോളേജ് ഓഫ് ആര്ട്ട് ആൻഡ് ക്രാഫ്റ്റിൽ നിന്നും 1956 ൽ അദ്ദേഹം ബിരുദം നേടി. തന്റെ കലാ ജീവിതം ഏതാണ്ട് പൂർണ്ണമായും ശാന്തി നികേതനിലെ, വിശ്വഭാരതി കലാ ഭവനിലാണ് അദ്ദേഹം കഴിച്ചുകൂട്ടിയത്.
ഭാരതീയ ശില്പി പ്രദോഷ് ദാസ് ഗുപ്ത , പ്രശസ്ത പാശ്ചാത്യ ശില്പകലാ വിദഗ്ദ്ധൻ റോഡിൻ എന്നവർ അദ്ദേഹത്തെ പ്രചോദിപ്പിച്ചിരുന്നു. ബഡെ ഗുലാം അലി ഖാൻ , അല്ലാവുദിൻ ഖാൻ , അലി അക്ബർ ഖാൻ, മല്ലികാർജുൻ മൻസൂർ , സിദ്ധേശ്വരി ദേവി എന്നിവരുടേതടക്കം അനേകം ഇന്ത്യൻ സംഗീതജ്ഞരുടെ ശില്പങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ട്.
അദ്ദേഹത്തിന്റെ രചനകൾ ചിത്രാത്മകമായതാകുമ്പോൾ തന്നെ അമൂർത്ത ശൈലിയിൽ ഉള്ളതായിരുന്നു.1962 ൽ അദ്ദേഹം ഫ്ലോറെൻസിലെ അക്കാഡെമിയ ദേ ബെൽ ആർതി സന്ദർശിച്ചു. അവിടെ അദ്ദേഹം ജികൊമെടിയേയും ഹെന്രി മൂറിനെയും നേരിട്ട് കണ്ടു .ഇവർ രണ്ട് പേരും കൂടാതെ സംഘോ ചൗധരിയും അദ്ദേഹത്തിന്റെ ശൈലിയെ വ്യക്തമായി സ്വാധീനിച്ചു. പൗരസ്ത്യ സൈദ്ധാന്തിക റിയലിസവും , കുറച്ചു കൂടി
പരീക്ഷണാല്മകമായ ക്യൂബിസവും, പാശ്ചാത്യ അമൂർത്ത ശൈലിയും ചേർന്ന ഒരു അതുല്യ മിശ്രണമാണ് അദ്ദേഹത്തിന്റെ ശില്പങ്ങളിൽ കാണുവാൻ കഴിയുന്നത്.

Show lessRead more
  • Title: മിസോ
  • Creator: ബസു റോയ് ചൗധുരി
  • Date Created: 1987
  • Location Created: India
  • Physical Dimensions: 49 x 66 cm
  • Medium: Water Colour
കേരള മ്യൂസിയം

Get the app

Explore museums and play with Art Transfer, Pocket Galleries, Art Selfie, and more

Home
Discover
Play
Nearby
Favorites