പ്രശസ്തമായ ചെന്നൈ സ്‌കൂൾ ഓഫ് ആര്ട്ട് ആൻഡ് ക്രാഫ്റ്റിൽ പരിശീലനം നേടിയ കെ.എം.ആദിമൂലം, 1970 കളിൽ മദ്രാസ് ആർട്ട് മൂവ്മെന്റിൻറെ ഭാഗമായിരുന്നു. രേഖാ ചിത്രങ്ങൾ വരക്കുന്നതിൽ അതി സമർത്ഥനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ആദ്യകാല രചനകളിൽ പ്രധാനായത്, മഹാത്മാ ഗാന്ധിയെക്കുറിച്ചുള്ള രചനകളുടെ ഒരു ശ്രേണി ആയിരുന്നു.1970 കളിൽ അദ്ദേഹം എണ്ണച്ചായ ചിത്രങ്ങൾ വരക്കുവാൻ തുടങ്ങുകയും അമൂർത്ത രൂപങ്ങളിലേക്കു മാറുകയും ചെയ്തു. ശുഭാപ്തി വിശ്വാസം സ്പുരിപ്പിക്കുന്നതും, ഊർജസ്വലങ്ങളുമായ തന്റെ രചനകളെ കുറിച്ച് അദ്ദേഹത്തെ പറയുന്നത് ഇപ്രകാരമാണ്, " (അവ) തൻറെ മനസ്സ് പ്രകൃതിയിൽ കൂടി നടത്തുന്ന യാത്രയുടെ പ്രതിഫലനങ്ങളാണ് - യഥാതഥമായ പ്രകൃതിദൃശ്യങ്ങളോ, സമുദ്ര ദൃശ്യങ്ങളോ അല്ല, മറിച്ച് നിറങ്ങളുടെ പ്രതലങ്ങളായിട്ട്..."