ഇന്ത്യയിലെ ഒന്നാമത്തെ ആധുനിക കലാ പ്രസ്ഥാനമായ , നാഷണലിസ്റ്റ് ബംഗാൾ സ്‌കൂൾ ഓഫ് ആർട്സിന്റെ ആൻഡ് ക്രാഫ്റ്റിൽസ്ഥാപകനാണ് അബനീന്ദ്രനാഥ് ടാഗോർ . ഇന്ത്യയിലെ കലാ പഠനത്തിനുള്ള സ്‌കൂളുകളിൽ പാശ്ചാത്യ സംരടായനാൽ പഠിപ്പിക്കുന്നതിൽ പ്രതിഷേധിച്ച്, ഇന്ത്യയുടെ തനതായ ഒരു ശൈലി രൂപീകരിക്കുവാൻ അദ്ദേഹം ശ്രമം നടത്തി. കൽക്കട്ടയിലെ ഗവണ്മെന്റ് സ്‌കൂൾ ഓഫ് ആര്ടിസിലെ പ്രിൻസിപ്പലായിരുന്ന ഇ.ബി. ഹാവെൽ ഇദ്ദേഹത്തെ ആ സ്‌കൂളിലെ വൈസ് പ്രിൻസിപ്പലായി പ്രവർത്തിക്കുവാൻ ക്ഷണിച്ചു. ഹാവെല്ലാണ് അദ്ദേഹത്തെ രാജപുത് , മുഗൾ പെയിന്റിങ്ങുകൾ പഠിക്കുവാൻ പ്രോത്സാഹിപ്പിച്ചത്. ഇവയും ജപ്പാനിലെ രീതിയും അദ്ദേഹത്തെ കാര്യമായി സ്വാധീനിച്ചു. നന്ദലാൽ ബോസ്, ജെമിനി റോയ് തുടങ്ങിയ ആധു നിക ചിത്രകാരൻമാരെ സ്വാധീനിച്ച ഒരു അധ്യാപകനായിരുന്നു അബനീന്ദ്രനാഥ് ടാഗോർ
You are all set!
Your first Culture Weekly will arrive this week.