Loading

രാധ വിത്ത് ഫ്ലവർ

സുഹാസ് റോയ്1992

കേരള മ്യൂസിയം

കേരള മ്യൂസിയം
കൊച്ചി, ഇന്ത്യ

ബംഗ്ലാദേശിൽ ജനിച്ച സുഹാസ് റോയ്, കൊൽക്കൊത്തയിലെ ഇന്ത്യൻ കോളേജ് ഓഫ് ആർട്ട്സ് ആൻഡ് ഡ്രാഫ്റ്സ്മാൻഷിപ്പ് എന്ന സ്ഥാപനത്തിൽ പഠനം നടത്തി. പിന്നീട് പാരീസിലെ എക്കോൽ സുപ്പീരിയർ ദി ബോആർട്സിൽ പ്രൊഫസർ . എസ് .ഡബ്ലിയു . ഹയറ്ററുടെ കീഴിൽ ഗ്രാഫിക് ആര്ട്ട്, മ്യൂറൽ ആര്ട്ട് എന്നിവ അഭ്യസിക്കുകയും ചെയ്തു. അദ്ദേഹം ഫ്രാൻസിലായിരുന്നപ്പോൾ , യൂറോപ്പിലെ മോഡേണിസം അദ്ദേഹത്തെ സ്വാധീനിച്ചിരുന്നു. പിന്നീട് ടൈകൻ എന്ന ജപ്പാനീസ് കലാകാരൻറെ കറുപ്പും വെളുപ്പും കലർന്ന രചനകളും അദ്ദേഹത്തെ സ്വാധീനിച്ചു എന്നത് അദ്ദേഹത്തിന്റെ പ്രകൃതി ദുശ്യങ്ങളിൽ നിന്നും മനസ്സിലാക്കാവുന്നതാണ്. , യൂറോപ്പിലെ പള്ളികളിലുള്ള അൾത്താരകളിലെ രൂപങ്ങളിൽ നിന്നും പ്രചോദനം കൊണ്ട , അനുതാപപൂർണ്ണമായ കൃസ്തുവിന്റെ ശരീരവും ,മുഖവും , ആദ്യകാലത്ത് അദ്ദേഹം ചെയ്ത പ്രിന്റുകളിലും എച്ചിങ്ങുകളിലും കാണപ്പെടുന്നു. ഈ താല്‍പര്യം പിന്നീട് സ്ത്രീകളുടെ മുഖവും ശരീരവും വരക്കുന്നതിൽ അദ്ദേഹത്തെ കൊണ്ടെത്തിച്ചു. കാല്പനികവും, സുന്ദരവും, പ്രകാശപൂർണ്ണവും , സങ്കടം നിറഞ്ഞ നോട്ടം ഉള്ളവയും ആണ് ഈ സ്ത്രീ രൂപങ്ങൾ. തന്റെ ചുറ്റും നടക്കുന്ന കാര്യങ്ങളാണ് അദ്ദേഹത്തിന്റെ രചനകൾക്ക് പാത്രമാകുന്നത്; അവയെല്ലാം ഭ്രമകല്പനയിൽ (ഫാന്റസി) അധിഷ്ഠിതവുമാണ് . വളരെക്കാലം അദ്ദേഹത്തിന്റെ സങ്കൽപ്പ ദേവത രാധയായിരുന്നു - രാധയെഇതിഹാസങ്ങളിലെ സ്ത്രീസൗന്ദര്യത്തിന്റെ മൂർത്തീകരണമായിട്ടാണ് കണ്ടത്. ലോകത്ത് പലയിടങ്ങളിലും അദ്ദേഹത്തിന്റെ രചനകൾ പ്രദർശിക്കപ്പെട്ടിട്ടുണ്ട്. കൊൽക്കത്തയിലെ ശാന്തി നികേതനിലെ കലാ ഭവനിൽ പെയിന്റിങ് വിഭാഗം തലവനായ റോയ്, ശാന്തിനികേതനിലാണ് താമസിക്കുകയും രചനകൾ നടത്തുകയും ചെയ്യുന്നത്.

Show lessRead more
  • Title: രാധ വിത്ത് ഫ്ലവർ
  • Creator: സുഹാസ് റോയ്
  • Date Created: 1992
  • Location Created: India
  • Physical Dimensions: 120 x 90 cm
  • Medium: Tempera fixed with Rexene
കേരള മ്യൂസിയം

Get the app

Explore museums and play with Art Transfer, Pocket Galleries, Art Selfie, and more

Home
Discover
Play
Nearby
Favorites