രാജ രവി വർമ്മയുടെ രീതിയിൽ ജീവകലയുള്ള ഓയിൽ പേൻറ്റിംഗുകൾ ആണ് മാധവ വാരിയർ ചെയ്യുന്നത്. ഇതേ പോലെ രാജ രവി വർമ്മയിൽ നിന്നും പ്രചോദനം നേടിയ അദ്ദേഹത്തിന്റെ സമകാലികർ ആണ് മംഗലഭായ് തമ്പുരാട്ടി , മുകുന്ദൻ തമ്പി , രാമ വർമ്മ, നീലകണ്ഠൻ പിള്ള , ശേഖര വാരിയർ എന്നിവർ.
ശേഖര വാരിയരുടെ സഹോദരിയുടെ പുത്രനായിരുന്നു മാധവ വാരിയർ. കിളിമാനൂർ അമ്പലത്തിൽ കഴകം ചെയ്തിരുന്ന വാരിയർ കുടുംബത്തിൽ പെട്ടവരായിരുന്നു അവർ രണ്ട് പേരും. രാജ രവി വർമ്മയുടെ കുടുംബവുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു എന്നതൊഴിച്ച് ഇവരെ കുറിച്ച് കൂടുതർ വിവരങ്ങൾ ഒന്ന് ലഭ്യമല്ല.
You are all set!
Your first Culture Weekly will arrive this week.