ആർട്ടിസ്റ്റ് രവി വർമയുടെ രണ്ടാമത്തെ മകനായ രാമ വർമ്മ 1879 ൽ മാവേലിക്കരയിലാണ് ജനിച്ചത്. അച്ഛന്റെ കലാ വൈഭവം ലഭിച്ച അദ്ദേഹം ക്യാൻവാസിൽ ഓയിൽ പെയിന്റ് കൊണ്ട് ഛായാ ചിത്രങ്ങൾ രചിച്ചു. മുംബെയിലെ സർ ജെ.ജെ. സ്‌കൂൾ ഓഫ് ആർട്സിൽ പഠനം പൂർത്തിയാക്കിയതിനു ശേഷം അദ്ദേഹം കേരളത്തിൽ തിരിച്ചു വന്നു. അദ്ദേഹമാണ് രാജ രവി വർമ്മ സ്‌കൂൾ ഓഫ് പേൻഡിങ് സ്ഥാപിച്ചത്. അതാണ് ഇന്ന് ആലപ്പുഴയിലെ മാവേലിക്കരയിലുള്ള, കേരളത്തിലെ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ലളിത കലാ പഠന കേന്ദ്രമായ രാജ രവി വർമ്മ കോളേജ് ഓഫ് ഫൈൻ ആർട്സ്. സാഹിത്യത്തിലും സംഗീതത്തിലും അതീവ താല്പര്യം രാമ വർമ്മക്കുണ്ടായിരുന്നു. 1962ൽ കേരള ലളിത കലാ അക്കാദമിയുടെ ആദ്യത്തെ ചെയർമാൻ രാമ വർമ്മയായിരുന്നു