പ്രശസ്ത ചിത്രകാരൻ രാജ ആവി വർമ്മയുടെ രണ്ടാമത്തെ പുത്രനാണ് രാമ വർമ്മ. 1879 ൽ കേരളത്തിലെ മാവേലിക്കരയിലാണ് അദ്ദേഹം ജനിച്ചത്. കല, സാഹിത്യം, ചിത്ര രചന എന്നിവയെല്ലാം പുഷ്ടി പ്രാപിച്ചുകൊണ്ടിരുന്ന ഒരു കാലഘട്ടത്തിൽ വളർന്നു വന്നതിനാലും, കലാകാരന്മാരുടെ കുടുംബത്തിൽ ആയതിനാലും അദ്ദേഹത്തിന് ഒരു ചിത്രകാരനായി വളർന്നു വരുവാൻ സാധ്യമായി. രേഖാചിത്രങ്ങൾ (സ്കെച്ചസ് ), ഛായാ ചിത്രങ്ങൾ (പോർട്രെയ്റ്റസ് ) ഇതിഹാസങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ ,പ്രകൃതി ദൃശ്യങ്ങൾ എന്നിവ കൂടാതെ തനിക്കു ചുറ്റുമുള്ള സാധാരണ ജീവിതത്തിൽ നിന്നുള്ള സന്ദര്ഭങ്ങളും തന്റെ ചിത്രങ്ങളിൽ അവതരിപ്പിച്ചിരുന്നു. തന്റെ രചനകളിലെ രൂപങ്ങൾ, ഉപയോഗിച്ച നിറങ്ങൾ, സംഗ്രഥനം, എന്നിവയിൽ സ്വന്തം താല്പര്യങ്ങളോടൊപ്പം തന്റെ അച്ഛൻറെ സ്വാധീനവും കാണാവുന്നതാണ്. ജീവിതവും കലയും ഒരുപോലെ തന്നെ പ്രാധാന്യമുള്ളതാണെന്നും അവ പരസ്പര പൂരകങ്ങളാണെന്നും തെളിയിച്ച ആളാണ് രാമ വർമ്മ.
You are all set!
Your first Culture Weekly will arrive this week.