കേരളത്തിൽ നിന്നുള്ള പ്രശസ്തനായ കലാകാരനാണ് മാധവ മേനോൻ. ശാന്തി നികേതനിൽ പരിശീലനം നേടിയ ആദ്യത്തെ കലാകാരന്മാരിൽ ഒരാളാണ് അദ്ദേഹം. അവിടെ നന്ദലാൽ ബോസിന്റെ കീഴിലാണ് അദ്ദേഹം പരിശീലനം നേടിയത്. ഭാരതീയ കലയിൽ പാശ്ചാത്യ സ്വാധീനം വരുന്നത് അദ്ദേഹം എതിർത്തു. ബംഗാളിൽ വച്ച് താൻ രൂപപ്പെടുത്തിയ പൗരസ്ത്യ ശൈലിയാണ് അദ്ദേഹം എന്നും ഉപയോഗിച്ചത്. പൂക്കൾ, ജന്തുക്കൾ, മരങ്ങൾ എന്നിവയുടെ നേർത്ത ജല ചായ ചിത്രങ്ങൾ അദ്ദേഹം വരച്ചു. സ്വാഭാവിക രൂപത്തിൽ അവയെ ചിത്രീകരിച്ചതാണ് അദ്ദേഹത്തിന്റെ പ്രത്യേകത. പക്ഷിനിരീക്ഷകൻ കൂടിയായ അദ്ദേഹം, കേരളത്തിൽ കാണപ്പെടുന്ന പക്ഷികളുടെ വിശദമായ ചിത്രങ്ങൾ വരച്ചിട്ടുണ്ട്.