വിഭജനത്തിനു ശേഷം ലാഹോറിൽ നിന്നും ഡെ ൽഹിയിലെത്തിയവരാണ് നന്ദ കട്യാലും കുടുംബവും. 1960 കളുടെ ആദ്യ കാലത്ത് കട്യാൽ അമേരിക്കൻ സെന്ററിൽ ചേരുകയും സ്പാൻ മാസികയുടെ ആർട് ഡിറക്ടറായി അനേക വർഷം ജോലി നോക്കുകയും ചെയ്തു. അതിനു ശേഷമാണ് അദ്ദേഹം സ്വതന്ത്ര കലാകാരനായി മാറിയത്.
അനേകം ഏകാംഗ പ്രദർശനങ്ങളും, ഗ്രൂപ് പ്രദർശനങ്ങളും നടത്തിയിട്ടുണ്ട്. അന്താരാഷ്ട്രീയ വർക്‌ഷോപ്പുകളും കമ്പുകളും അദ്ദേഹം സംഘടിപ്പിച്ചിട്ടുണ്ട്. ട്രിനാലെകളിൽ അദ്ദേഹത്തിന്റെ രചനകൾ പ്രദർശിക്കപ്പെട്ടിട്ടുണ്ട്. ഡൽഹിയിലെ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ടിൽ ഇദ്ദേഹത്തിന്റെ രചനകൾ കാണാവുന്നതാണ്.
ഹിന്ദുസ്ഥാനി ക്‌ളാസിക്കൽ മ്യൂസിക്കിൽ നിന്നും ആണ് ഇദ്ദേഹം പ്രചോദനം നേടുന്നത്.
ആകർഷകമായ നിറങ്ങൾ , അവിശ്വസനീയമായ രീതിയിൽ കൂട്ടിക്കലർത്തി നന്ദ കട്യാൽ നടത്തുന്ന രചനകൾ, പ്രേക്ഷകരെ നിഷ്‌കപടമായ ആഹ്ളാദം നിറഞ്ഞ ലോകത്തേക്കാണ് കൊണ്ടുപോകുന്നത്.