അമൂർത്ത ശൈലിയിൽ വരയ്ക്കുന്ന കലാകാരനും, ബറോഡയിലെ ഗ്രൂപ്പ് 1890 എന്ന, കുറച്ചു കാലം മാത്രം നിലനിന്ന, കലാകാരന്മാരുടെ സംഘടനയുടെ സ്ഥാപകനുമായിരുന്നു ജെറം പട്ടേൽ. ഒഴിഞ്ഞ കാൻവാസിൽ കട്ടിയായ, കടുത്ത അമൂർത്ത രൂപങ്ങൾ ഒഴുകി നടക്കുന്നതുപോലെയാണ് അദ്ദേഹത്തിന്റെ കൃതികൾ കാണപ്പെടുന്നത്. തന്റെ കലാജീവിതത്തിന്റെ ആദ്യകാലത്ത് അദ്ദേഹം പലതരത്തിലുള്ള വിദ്യകൾ പരീക്ഷിച്ചു. ബ്ലോ ടോർച്ച് ഉപയോഗിച്ച് മരം കരിച്ചതിനു ശേഷം അതിൽ രൂപങ്ങൾ കൊത്തുന്നത് അവയിൽ ഒന്നായിരുന്നു. എന്നാൽ ഈ രീതി അദ്ദേഹത്തിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചതിനാൽ പിന്നീട് , പേപ്പറിലും കാൻവാസിലും പണിയെടുക്കുവാൻ തുടങ്ങു കയും ചെയ്തു
You are all set!
Your first Culture Weekly will arrive this week.