Loading

ദി ടൈഗർ

ചഞ്ചൽ മുഖർജി1991

കേരള മ്യൂസിയം

കേരള മ്യൂസിയം
കൊച്ചി, ഇന്ത്യ

ചഞ്ചൽ മുഖർജിയുടെ കലാ രൂപങ്ങൾ വെളിച്ചവും, നിഴലും തമ്മിലും, സത്യവും മിഥ്യയും തമ്മിലും, സ്വപ്നങ്ങളും, അലൗകികമായ സൗന്ദര്യവും തമ്മിലുമുള്ള മിശ്രണത്തിൽ പ്രസിദ്ധി നേടിയിരിക്കുന്നു. വലിയ, വികാര രഹിതമായ കണ്ണുകളുള്ള സൗമ്യമായി ചിത്രീകരിച്ചിരിക്കുന്ന മുഖങ്ങളിലാണ്അദ്ദേഹത്തിന്റെ ഭൂരിഭാഗം രചനകളും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തന്റെ ബ്രഷിൻ തുമ്പത്ത് നിറങ്ങളെ ക്രമപ്പെടുത്തുവാൻ കഴിവുള്ള അദ്ദേഹം, വളരെ അനായാസമായി രൂപങ്ങൾ മെനഞ്ഞെടുത്തു . എക്സ്ട്രാപോലേഷനിലൂടെ (അറിയപ്പെടുന്ന വസ്തുതകളുടെ അടിസ്ഥാനത്തില്‍ അറിയപ്പെടാത്ത ഒന്നിനെ കണക്കു കൂട്ടി കണ്ടുപിടിക്കുക) ഇഴയടുപ്പം സൃഷ്ടിക്കുകയും, അക്രിലിക് പേൻറ്റിന്റെ ടൈറ്റാനിയം വൈറ്റ് അടിത്തറ ആയി ഉപയോഗിച്ച് പാലറ്റ് കത്തികൊണ്ട് പുരട്ടി ഒരു രസകരമായ പ്രതലം സൃഷ്ടിക്കുന്നു. ഈ കലാകാരൻ കൊത്തുപണികളിലും ഏർപ്പെടാറുണ്ട്. ഇന്ത്യയിൽ വ്യാപകമായി അദ്ദേഹം പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. ന്യൂ ഡൽഹിയിലെ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ട് , ലളിത കലാ അക്കാദമി എന്നിവയുടെ കലാ ശേഖരങ്ങളിൽ അദ്ദേഹത്തിന്റെ രചനകൾ ഉൾപ്പെട്ടിട്ടുണ്ട്. അമേരിക്കയിലെയും, ജപ്പാനിലെയും സ്വകാര്യ കലാ ശേഖരങ്ങളിലും അദ്ദേഹത്തിന്റെ രചനകൾ കാണാം - പ്രത്യേകിച്ച് ഗ്ലെൻബറ ഫൗണ്ടേഷനിൽ , .

Show lessRead more
  • Title: ദി ടൈഗർ
  • Creator: ചഞ്ചൽ മുഖർജി
  • Date Created: 1991
  • Location Created: India
  • Physical Dimensions: 91 x 120 cm
  • Medium: Oil on Canvas
കേരള മ്യൂസിയം

Get the app

Explore museums and play with Art Transfer, Pocket Galleries, Art Selfie, and more

Home
Discover
Play
Nearby
Favorites