അക്ബർ പദംസി വിവിധ മാധ്യമങ്ങളിൽ ചിത്ര രചന നടത്തിയിട്ടുണ്ട്. കാൻവാസിൽ ഓയിൽ പേൻ റ്റിംഗ് മുതൽ കമ്പ്യൂട്ടർ ഗ്രാഫിക്‌സും , സിനിമകളും അദ്ദേഹം ഉപയോഗിച്ചു . നിറങ്ങളിലും , ഘടനയിലും പരീക്ഷണങ്ങൾ നടത്തി. സ്വത്വത്തെക്കുറിച്ചുള്ള തന്റെ ബൗദ്ധിക ചിന്തകൾ അദ്ദേഹത്തിന്റെ രചനകളെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. ചില പ്രത്യേക ശൈലികളും വിഷയങ്ങളും സൂക്ഷ്മ നിരീക്ഷണം നടത്തുന്നതിനായി അദ്ദേഹം വളരെ കാലം പ്രയത്നിച്ചു. ഉദാഹരണത്തിന് അമ്പതുകളിൽ അദ്ദേഹം ചാര (ഗ്രേ) നിറം മാത്രമുപയോഗിച്ചാണ് ചിത്ര രചന നടത്തിയത്.
ഇവിടെ കാണിച്ചരിക്കുന്ന രചന മാധവൻ നായർ ഫൗണ്ടേഷൻന്റെ കേരള മ്യൂസിയത്തിനായി പ്രത്യേകം ചെയ്യപ്പെട്ടതാണ്.