പഞ്ചാബിന്റെ തത്വശാസ്ത്രത്തിൽ നിന്നും സാഹിത്യത്തിൽ നിന്നും പ്രചോദനം നേടിയ ചിത്രകാരിയാണ് അർപ്പണ കൗർ . കുട്ടിക്കാലത്തു തന്നെ എണ്ണ ചായത്തിൽ ചിത്ര രചന നടത്തുവാൻ ആരംഭിച്ചു. 1947 ൽ അവരുടെ കുടുംബം പടിഞ്ഞാറൻ പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് വന്നു. എഴുത്തുകാരിയായിരുന്ന 'അമ്മ അജിത് കൗർ , ചിത്രകാരിയായ അമൃത ഷെർഗിൽ എന്നിവരും അവരെ പ്രചോദിപ്പിച്ചു. ഒൻപതു വയസ്സിൽ ആദ്യത്തെ പ്രദർശനം നടത്തി. സംഭവങ്ങളും, ആളുകളുമായുള്ള കൗറിന്റെ ഇടപെടലുകൾ അവരുടെ രചനകളിൽ കാണപ്പെടുന്നുണ്ട്. ഉദാഹരണത്തിന് വൃന്ദാവനത്തിലെ വിധവകളെയും, 1984 ലെ സിഖ് കലാപത്തെയും അധികരിച്ചുള്ള അവരുടെ രചനകൾ മാനുഷിക പ്രശ്നങ്ങളെയും, സാമൂഹിക വിഷയങ്ങളെയും കുറിച്ചുള്ള ആകാംക്ഷ വെളിപ്പെടുത്തുന്നവയാണ്. ഇന്ത്യയുടെ മിനിയേച്ചർ പെ യ് ന്റിങ് അവരുടെ വരകളേയും ശൈലിയെയും സ്വാധീനിച്ചിട്ടുണ്ട്. കത്രിക, സ്കൈൽ , എല്ലുകൾ എന്നിവ ഇടക്കിടെ അവരുടെ രചനകളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. അനേകം ഏകാംഗ പ്രദര്ശനങ്ങളിലും, ഗ്രൂപ് പ്രദര്ശനങ്ങളിലും അവർ പങ്കെടുത്തിട്ടുണ്ട്. വിക്ടോറിയ ആൽബർട്ട് മ്യൂസിയം, ന്യൂ യോർക്കിലെ റോക്ഫെല്ലർ ഫൗണ്ടേഷൻ എന്നിവിടങ്ങളിൽ അവരുടെ രചനകൾ പ്രദർശിപ്പിച്ചിട്ടുണ്ട്.